ഒരു യാത്രക്കാരിയുമായി ഒരു ചാര്ട്ടേഡ് വിമാനം അബുദാബിയിലേക്ക് പറന്നു

ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്നിന്നും 15 പേര്ക്ക് യാത്ര ചെയ്യാവുന്ന ഒരു കുഞ്ഞുവിമാനം അബുദാബിയിലേക്കു പറന്നപ്പോള് അതിലുണ്ടായിരുന്നത് ഒരേയൊരു യാത്രക്കാരി!
ഇന്നലെ ഉച്ചയ്ക്ക് 11-നാണ് ഈ യാത്രക്കാരിക്കുവേണ്ടി അബുദാബിയില്നിന്ന് വിമാനം കരിപ്പൂരിലെത്തിയത്. 11.37-ന് യാത്രക്കാരിയുമായി വിമാനം പറന്നു.
കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബുദാബിയിലാണ്.
വിദേശ രാജ്യങ്ങളില്നിന്നുള്ളവര്ക്ക് യുഎഇയില് പ്രവേശന അനുമതിയുണ്ട്.
എന്നാല്, ഇന്ത്യയില്നിന്ന് യാത്രാ വിമാനങ്ങളുടെ സര്വീസ് ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവര് വിമാനം ചാര്ട്ടര് ചെയ്തത്.
https://www.facebook.com/Malayalivartha

























