ഷംന കേസിൽ പിന്നിൽ കളിച്ചത് യുവ മേക്കപ്പ് ആര്ട്ടിസ്റ്റ്; ഇയാള് കേസിലെ പ്രധാന പ്രതിയുടെ ബന്ധു; കോഴിക്കോട്ടെ പ്രമുഖ കുടുംബത്തിലെ വിവാഹാലോചന വരുമെന്ന് ഷംനയെ അറിയിച്ചതും ഇയാള് തന്നെ;നിരവധി പെണ്കുട്ടികള് തട്ടിപ്പിനിരയായി.. നിർമാതാവിന് പിന്നാലെ ഇടുക്കി സ്വദേശിനിയായ യുവതിയ്ക്ക് പിന്നാലെയും അന്വേഷണം

കൊച്ചി ബ്ലാക്ക്മെയില് കേസ് വഴിത്തിരിവിലേക്ക്. ഷംന കാസിമിനെ വിവാഹതട്ടിപ്പിനു ഇരയാക്കി പണം തട്ടാന് ശ്രമിച്ച കേസില് യുവ മേക്കപ്പ് ആര്ട്ടിസ്റ്റും ഉള്പ്പെട്ടതായി സൂചന. കേസില് ഇടനില നിന്നത് മേയ്ക്കപ്പ് ആര്ട്ടിസ്റ്റെന്ന് റിപ്പോര്ട്ടുകള്. കേസിലെ പ്രധാനപ്രതിയുടെ ബന്ധുവാണ് മേയ്ക്കപ്പ് ആര്ട്ടിസ്റ്റ്.
കോഴിക്കോട്ടെ പ്രമുഖ കുടുംബത്തില് നിന്ന് വിളിക്കുമെന്ന് ഇയാളാണ് ഷംനയെ അറിയിച്ചത്. വിദേശരാജ്യങ്ങളിലടക്കം മേയ്ക്കപ്പ് ആര്ട്ടിസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ഇയാള്. ഇടനിലക്കാരനായ ഇയാളെ പൊലീസ് ഉടന് ചോദ്യം ചെയ്യും.
അതേസമയം ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതില് പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തല്. പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്.
പെണ്കുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവര്ക്ക് വേണ്ടിയുള്ള തെരച്ചില് പൊലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.
കേസില് കൂടുതല് പ്രതികളുണ്ടെന്ന് അന്വേഷണത്തിന് മേല്നോട്ടം വഹിക്കുന്ന കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു. സിനിമാക്കാര് മാത്രമല്ല ഇവരുടെ തട്ടിപ്പിനിരയായത്. റിസപ്ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.
ഷംനയ്ക്ക് പുറമെ, നിരവധി പെണ്കുട്ടികള് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. 18 പെണ്കുട്ടികളെ തിരിച്ചറിഞ്ഞു. ഇതില് ഒമ്ബതുപേരുടെ മൊഴി രേഖപ്പെടുത്തി .
https://www.facebook.com/Malayalivartha

























