വയനാട്ടില് കൃഷിയിടത്തില് ഇറങ്ങി കടുവ പശുവിനെ കൊന്നു

പനമരത്ത് വീടിനു സമീപത്തെ വയലില് മേയാനായി കെട്ടിയ ഒരു പശുവിനെ കൂടി കടുവ കൊന്നു. വനം വകുപ്പ് വാച്ചര് നീര്വാരം വളാംപാടി പുതുശ്ശേരി രാജേഷിന്റെ 4 വയസ്സുള്ള പശുവിനെയാണു കടുവ കൊന്നത്.
കടുവ വനത്തില് നിന്നിറങ്ങി കൃഷിയിടത്തില് കെട്ടിയ പശുവിനെ പിടിക്കുന്നതു കണ്ടു നായ്ക്കള് കുരച്ചതോടെ സ്ഥലത്തെത്തിയ വീട്ടുകാര് ബഹളം വച്ചു. ഇതോടെ പശുവിനെ വിട്ടു കടുവ വനത്തിലേക്കു കയറി.
പാതിരി സൗത്ത് സെക്ഷനില് പെട്ട ഇവിടെ മുന്പും വന്യമൃഗങ്ങള് വളര്ത്തുമൃഗങ്ങളെ കൊന്നിട്ടുണ്ട്.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് അധികൃതര് തുടര്നടപടി എടുത്തു. അര്ഹമായ നഷ്ടപരിഹാരം നല്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























