മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്ത്തകര്ക്ക് കോവിഡ്; രോഗം എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താന് സാധിച്ചിട്ടില്ല; മലപ്പുറത്ത് രോഗ ബാധിതരുടെ എണ്ണം കൂടുന്നു; സമൂഹ്യ വ്യാപനമോ?

മലപ്പുറം എടപ്പാളില് അഞ്ച് ആരോഗ്യപ്രവര്ത്തകരില് കോവിഡ് സ്ഥിതീകരിച്ചു. മൂന്ന് നേഴ്സുമാര്ക്കും രണ്ട് ഡോക്ടര്മാര്ക്കുമാണ് രോഗം സ്ഥിതീ കരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകരാണിവര്. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന സെന്റിനല് സര്വൈലന്സ്വേണ്ടി നടത്തിയ പരിശോധനയിലാണ് ഇവര്ക്ക് രോഗം സ്ഥിതി കരിച്ചത്. ഇത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന വിഷയത്തിലേക്കാണ് വിരല് ചൂണ്ടുന്നത്.
എടപ്പാളിലെ വട്ടംകുളത്ത് ഇന്നലെ നടന്ന പരിശോധനയിലാണ് ആരോഗ്യപ്രവര്ത്തകര്ക്ക് രോഗം കണ്ടെത്തിയത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് ആരോഗ്യപ്രവര്ത്തകര് പരിശോധനക്ക് തയാറായത്. കഴിഞ്ഞ കുറുച്ചു ദിവസങ്ങലായി മലപ്പുറത്തെ രോഗബാധിതരുടെ എണ്ണം വര്ധിക്കുകയാണ്. ഇന്നലെ മാത്രം 47 പേര്ക്കാണ് മലപ്പുറത്ത് രോഗം സ്ഥിതികരിച്ചത്. ഇതോടെ മലപ്പുറം സാമൂഹ്യ വ്യാപന ഭീഷണി നേരിടുകയാണ്. രോഗം സ്ഥിതികരിച്ചതോടെ എടപ്പാള്, വട്ടംകുളം പഞ്ചായത്ത് എന്നിവിടങ്ങള് കണ്ടെയ്മെന്റ് സോണുകളാകും. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില് അടിയന്തര യോഗം ചേര്ന്ന് സാഹചര്യം വിലയിരുത്തും. നിയന്ത്രങ്ങണങ്ങള് കുടുതല് കര്ശനമാക്കാനാണ് സാധ്യത.
നിലവില് ജില്ലയില് പരപ്പനങ്ങാടിയില് മാത്രമാണ് കണ്ടെയ്മെന്റ് സോണായിട്ടുള്ളത്. എടപ്പാളും വട്ടംകുളവും കൂടി കണ്ടെയ്മെന്റ് സോണുകളുകളാകുന്നതോടെ ആകെ മൂന്ന് ഹോട്ട്സ്പോട്ടുകള് ജില്ലയില് നിലവില് വരും. എന്നാല് എണ്ണം വര്ധിക്കുന്നത് സമൂഹവ്യപനമല്ലെന്നാണ് മന്ത്രി കെ.ടി ജലീല് പറയുന്നത്. ജില്ലയിലേക്ക് നിരവധി പേരില് വിദേശ രാജ്യങ്ങളില് നിന്നും അന്യസംസ്ഥാനങ്ങളില് നിന്നും തിരിച്ചെത്തിരുന്നു. ഇതാണ് എണ്ണം വര്ധിക്കാന് കാരണമെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. പരിശോധനയില് കോവിഡ് സ്ഥിതീകരിച്ച ആരോഗ്യ പ്രവര്ത്തകരുടെ സമ്പര്ക്കം സംബന്ധിച്ചുള്ള വിവരം എത്രയും വേഗം പുറത്തു വിടാന് തയാറെടുക്കുകയാണ് ജില്ലാ ഭരണകൂടും. ഇതോടെ സമൂഹവ്യാപന സാഹചര്യം നേരിടുന്ന ജില്ലകളുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണ്.
https://www.facebook.com/Malayalivartha

























