സ്വകാര്യ ആശുപത്രികള് കണ്ണുരുട്ടി; സംസ്ഥാന സര്ക്കാര് തുക അനുവദിച്ചു; കാരുണ്യ പദ്ധതിക്കായി 141 കോടി രൂപ അനുവദിച്ചു; എന്നിട്ടും സഹകരണം ഇനി വേണോയെന്ന് തീരുമാനം എടുക്കാതെ സ്വകാര്യ ആശുപത്രികള്

ജൂലൈ മുതല് കരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കില്ലെന്ന കടുത്ത നിലപാട് സ്വകാര്യ ആശുപ്രതി മാനേജിമെന്റ് തീരുമാനിച്ചതോടെ തുക അനുവദിച്ച് ഇന്നലെ സര്ക്കാര് ഉത്തരവിറക്കി. 141 കോടി രൂപയാണ് അനുവദിച്ചത് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള റിലാന്സ് ഇന്ഷുറന്സ് കമ്പനിക്കാണ് തുക അനുവദിച്ചത്. ഈ കമ്പനി സ്വകാര്യ കമ്പനികള് തുക കൈമാറും. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗനായി സ്വകാര്യ ആശുപത്രികള്ക്ക് 190 കോടി രൂപയാണ് കുടിശിക ഇനത്തില് സര്ക്കാര് നല്കാനുള്ളത്. ഇത് തീര്ത്ത് നല്കാതെ സഹരിച്ചു മുന്നോട്ട് പോകാന് സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികളുടെ മാനേജ്മെന്റ് അസോസിയേഷന് തീരുമാനമെടുക്കുകയായിരുന്നു. 188 ആശുപത്രികള് പദ്ധതിയില് നിന്നു് പിന്മാറുന്നുവെന്ന് വ്യക്തമാക്കി സര്ക്കാരിന് കത്ത് നല്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്ക്കാര് 141 കോടി രൂപ അനുവദിച്ചത്.
ജൂലൈ ഒന്ന് മുതല് പുതിയ സ്കീം ആരംഭിക്കാന് ഇരിക്കെയാണ് സ്വകാര്യ ആശുപത്രികള് കടുത്ത നിലപാട് സ്വീകരിച്ചത്. തുക അനുവദിച്ചുവെങ്കിലും പുതിയ സ്കീമിന്റെ നിരക്കില് മാറ്റം വരുത്തണമെന്ന ആവശ്യവും സ്വാകാര്യ ആശുപത്രികള് ഉയര്ത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറില് സര്ക്കാര് സ്വകാര്യ ആശുപത്രികളുമായി ഇതുസംബന്ധിച്ച് ചര്ച്ച നടത്തിയിരുന്നു. തുക അനുവദിച്ചെങ്കിലും ഇനിയും സഹകരണം വേണോയെന്ന കാര്യത്തില് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള് നല്കുന്ന സൂചന. ഈ സാഹചര്യത്തില് പദ്ധതിയുമായി ഇനി സര്ക്കാരിന് എത്രമുന്നോട്ട് പോകാം സാധിക്കുമെന്നതും സംശയമാണ്. സംസ്ഥാന ആരോഗ്യ ഏജന്സി വഴി ഈ സാമ്പത്തിക വര്ഷത്തില് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള് പരിശോധിച്ച് ശുപാര്ശ സമര്പ്പിക്കാന് മൂന്നംഗ സമിതിയെ സര്ക്കാര് നിയോഗിച്ചിട്ടുണ്ട്.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതല് മാര്ച്ച് മാസം വരെ 41.63 ലക്ഷം കുടുംബങ്ങള് പദ്ധതിയില് അംഗമായിട്ടുണ്ട്. പദ്ധതിയില് അംഗങ്ങളായ അകെ കുടുംബങ്ങളില് 21.88 ലക്ഷം കുടുബങ്ങള്ക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവന് പ്രീമിയം തുകയും സംസ്ഥാന സര്ക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 9.59 ലക്ഷം ക്ലെയിമുകളിലായി 662.27 കോടി രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുത്ത സര്ക്കാര്സ്വകാര്യ ആശുപത്രികള് വഴി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 402 ആശുപത്രികളില് പദ്ധതി സേവനം ലഭ്യമാണ്. അതില് 188 സര്ക്കാര് ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണുള്ളത്. ഒരു കുടുബത്തിന് ഒരു വര്ഷത്തില് അഞ്ചു ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. രാജ്യത്തിലെ തന്നെ ഏറ്റവുമധികം രോഗികള്ക്ക് ഈ പദ്ധതിയനുസരിച്ച് ചികിത്സാ സഹായം നേടിക്കൊടുത്ത ആറു ആശുപത്രികളും കേരളത്തിലാണ്. കോഴിക്കോട് മെഡിക്കല് കോളേജ് ഒന്നാം സ്ഥാനത്തും കോട്ടയം മെഡിക്കല് കോളേജ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മെഡിക്കല് കോളേജ് മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























