കൊരട്ടിയില് യുവാവിനെ വടിവാളുപയോഗിച്ചു ഗുരുതരമായി വെട്ടിപ്പരുക്കേല്പ്പിച്ച കേസില് 2 പേര് പിടിയില്

തൃശ്ശൂര് ജില്ലയിലെ കൊരട്ടി മേലൂര് പൂലാനിയില് സാമ്പത്തിക തര്ക്കത്തെ തുടര്ന്ന് യുവാവിനെ വടിവാളുപയോഗിച്ചു ഗുരുതരമായി വെട്ടിപ്പരുക്കേല്പ്പിച്ച കേസില് 2 പേര് പിടിയിലായി. ഇന്സ്പെക്ടര് ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പൂലാനി ഞാറ്റുവെട്ടി അതുല് (21), കാടുകുറ്റി ചിറമേല് ആന്റോ ടോണി (19) എന്നിവരെയാണ് പിടികൂടിയത്.
പടിഞ്ഞാറെ ചാലക്കുടി സ്വദേശി സിജോയെ (21) കഴിഞ്ഞ 22-ന് ആണ് അതുല് വെട്ടിപ്പരുക്കേല്പ്പിച്ചത്. കഴുത്തിനും കൈപ്പത്തിക്കും ഗുരുതരമായി പരുക്കേറ്റ സിജോ ചികിത്സയിലാണ്. സംഭവ ദിവസം രാത്രി എട്ടരയോടെ അതുലിനെ കാണാന് സിജോ പൂലാനിയിലെ വീടിനു സമീപം എത്തി. തര്ക്കത്തിനിടെ അതുല് വടിവാളുപയോഗിച്ച് സിജോയെ പലതവണ വെട്ടിപ്പരുക്കേല്പ്പിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിവില് പോകുകയും ചെയ്തു.ഇരുവരും തമ്മില് സാമ്പത്തിക തര്ക്കമുണ്ടായിരുന്നു.
ഗുരുതര പരുക്കേറ്റ സിജോയെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ആന്റോ ടോണിയുടെ സഹായത്തോടെ അതുല്, തമിഴ്നാട്ടിലേക്കു കടക്കാന് പദ്ധതിയൊരുക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. സംഭവത്തിനുശേഷം തൃശൂരിലും എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഒളിവില് കഴിയുകയായിരുന്നു.
അയ്യമ്പുഴ - മലയാറ്റൂര് കേന്ദ്രീകരിച്ചു ലഹരി മരുന്നു വിപണനം നടത്തുന്ന നാല്പ്പതോളം യുവാക്കളുടെ നീക്കം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് ഇവരെ പൊലീസ് വലയിലാക്കിയത്. കൃത്യത്തിനുപയോഗിച്ച വടിവാള് പൂലാനി എടത്രക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില് കണ്ടെത്തി. ഇരുവര്ക്കുമെതിരെ എറണാകുളം തൃശൂര് ജില്ലകളിലെ സ്റ്റേഷനുകളില് ഒട്ടേറെ കേസുകള് നിലവിലുണ്ട്.
എസ്ഐമാരായ രാമു ബാലചന്ദ്ര ബോസ്, സി.ഒ. ജോഷി, എഎസ്ഐമാരായ എം.എസ്. പ്രദീപ്, എം.വി.സെബി, സി.പി. സുധീര്, മുരുകേഷ് കടവത്ത്, സീനിയര് സിപിഒമാരായ വി.ആര്.രഞ്ജിത്, എ.യു.റെജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























