പ്ലസ് ടു ഉത്തരക്കടലാസുകള് കാണാതായതിനെ തുടർന്ന് വിദ്യാര്ഥികള് കോടതിയിലേക്ക്

കൊല്ലത്ത് പ്ലസ് ടു പരീക്ഷാ ഉത്തരക്കടലാസുകള് കാണാതായതിനെ തുടർന്ന് വിദ്യാര്ഥികള് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. . ഉത്തരക്കടലാസുകള് കണ്ടെത്തി മൂല്യനിര്ണയം നടത്താതെ ഫലം പ്രസിദ്ധീകരിക്കരുതെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം . മറ്റ് പരീക്ഷകളുടെ മാര്ക്കിന്റെ അടിസ്ഥാനത്തില് കണക്ക് പരീക്ഷക്ക് മാര്ക്ക് നല്കണമെന്നും വിദ്യാര്ഥികള് ആവശ്യപ്പെടുന്നു
ഉത്തരക്കടലാസ് കണ്ടെത്താനായില്ലെങ്കില് വീണ്ടും പരീക്ഷ എഴുതാനാകില്ലെന്നാണ് വിദ്യാര്ഥികള് പറയുന്നത്
കൊല്ലത്തെ മുട്ടറ ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകളാണ് കാണാതായത്. ഉത്തര പേപ്പര് എങ്ങനെ കാണാതായെന്നതില് തപാല് വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരമില്ല .
തപാല് വകുപ്പ് സ്കൂള് അധികൃതരെയാണ് കുറ്റപ്പെടുത്തുന്നത്. തെറ്റായ വിലാസത്തില് അയച്ചതുകൊണ്ട് ഉത്തരക്കടലാസുകള് ചെന്നൈയിലെത്തിയെന്നാണ് തപാല് വകുപ്പ് പറയുന്നത്. കൊല്ലത്ത് നിന്ന് പാലക്കാട്ടേക്ക് അയച്ച ഉത്തരക്കടലാസുകളാണ് കാണാതായത്. പരീക്ഷാഫലം ജൂലൈ 10നകം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഉത്തരക്കടലാസുകളെ സംബന്ധിച്ച തർക്കം നിലനിൽക്കുന്നത്
https://www.facebook.com/Malayalivartha

























