ഡോക്ടറുടെ ലാപ്ടോപ്പ് തുറന്ന പോലീസുകാരുടെ കണ്ണു തള്ളി ! കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ഒരു മഹാപ്രപഞ്ചം... ഇടുക്കി കാമാക്ഷിയിലെ യുവ ഡോക്ടറുടെ ലാപ്ടോപ്പ് യഥാർത്ഥ കാമാക്ഷിപുരയെ വെല്ലും

പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാനുള്ള കേരള പോലീസിന്റെ ഓപ്പറേഷന് പി ഹണ്ടില് കുടുങ്ങിയ ഇടുക്കിയിലെ യുവ ഡോക്ടര് ആള് ചില്ലറക്കാരനല്ല..
ഓപ്പറേഷന്പി-ഹണ്ട്’ എന്നപേരില് സംസ്ഥാനം മുഴുവന് നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില് കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി ഇളകൊള്ളൂര് ഐടിസിക്കു സമീപം നാരകത്തിന്മൂട്ടില് തെക്കേതില് ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള് താമസിച്ചു വരുന്ന പ്രൈമറി ഹെല്ത്ത് സെന്ററില് ഡോക്ടറായ പുളിക്കീഴ് സ്വദേശി വിജിത്ത് ജൂണ് (30) എന്നിവര് അറസ്റ്റിലായത്. കൂടുതല് ആളുകള് ഉള്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഡോക്ടറുടെ മൊബൈല് ഫോണില് നിന്നും ലാപ്ടോപ്പില് നിന്നും കുട്ടികളുടെ നിരവധി നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനും അറസ്റ്റിലായി .
പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ അഡ്മിനായി ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന ടിനു തോമസിനെയാണ് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്ദേശാനുസരണം ജില്ലാ സ്പെഷല് ബ്രാഞ്ച് ഡിവൈഎസ്പി ആര് ജോസിന്റെയും സൈബര്സെല്ലിന്റെയും സഹായത്തോടെ കോന്നി പോലീസ് ഇന്സ്പെക്ടര് പി.എസ്.രാജേഷ് അറസ്റ്റ് ചെയ്തത്. ഹോട്ടല് മാനേജ്മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാള് ലോക്ക്ഡൗണ് കാരണം തിരികെപോകാന് കഴിയാതെ നാട്ടില് നില്ക്കുകയായിരുന്നു
സംസ്ഥാന വ്യാപകമായി ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില് കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉയര്ന്ന ശമ്പളത്തില് ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലോക്ക് ഡൗണ് നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള് പ്രചരിപ്പിക്കുകയും വില്പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള് സജീവമെന്ന കണ്ടെത്തലിനെ തുടര്ന്നായിരുന്നു വ്യാപക റെയ്ഡ് നടത്തിയത്.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇടുക്കി തങ്കമണി പോലീസിലും, ഇടുക്കി സൈബര് സെല്ലിലും അറിയിച്ചതിനെ തുടര്ന്നാണ് ഡോക്ടര് വിജിത് ജൂണിനെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില് നിന്നും ഒരു ലാപ്ടോപ്, അഞ്ച് ഹാര്ഡ് ഡിസ്ക്, നാലു മൊബൈല് ഫോണുകള്, എട്ട് പെന്ഡ്രൈവുകള്, രണ്ടു മെമ്മറി കാര്ഡുകള് തുടങ്ങിയവയും ടിനു തോമസില് നിന്ന് പ്രായപൂര്ത്തിയാകാത്ത അശ്ലീല വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈല് ഫോണും പിടിച്ചെടുത്തു.
കേരളത്തിലെ 117 ഇടങ്ങളിലും ശനിയാഴ്ച്ച രാവിലെ റെയ്ഡ് നടന്നത് ഒരേ സമയത്തായിരുന്നു. പി ഹണ്ട് എന്നാണ് ഈ റെയ്ഡിന് പേരിട്ടിരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള് പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താല് 5 വര്ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
കോട്ടയം ജില്ലയില് 3 പേരാണ് അറസ്റ്റിലായത്. 5 പേര്ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെരുന്ന സ്വദേശി നിതിന് (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖില് (21) എന്നിവരാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങിയ 11 സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു
https://www.facebook.com/Malayalivartha

























