മലദ്വാരത്തില് കമ്പി കുത്തിക്കയറ്റി! കൊടിയ കുറ്റവാളികൾ പോലും അനുഭവിക്കാത്ത കൊടും ക്രൂരത !തമിഴ്നാട്ടിൽ രക്തം വാർന്ന് മരിക്കുന്ന മനുഷ്യ ജീവനുകൾ.... തമിഴ്നാട്ടില് വീണ്ടും കസ്റ്റഡി മരണം

നിയമപാലകരുടെ കാടത്തത്തിൽ പൊലിയുന്ന ജീവനുകൾ... അതും കൊടിയ കുറ്റവാളികൾ പോലും അനുഭവിച്ചിട്ടില്ലാത്ത ക്രൂരതയ്ക്കൊടുവിലെ അതിദാരുണമായ മരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യം ശ്രദ്ധിക്കാതെ പോയതും ഇപ്പോൾ ശ്രദ്ധിക്കപെടുന്നതുമായ രണ്ടു മരണങ്ങൾ, വിവരിക്കാൻ പോലുമാകാത്ത പോലീസ് സ്റ്റേഷൻ ഭീകരതക്കു മുന്നിൽ ജീവൻ വച്ചുകീഴടങ്ങിയ നിരപരാധികളായ ആ രണ്ടു മനുഷ്യർ ചെയ്ത തെറ്റ് ലോക്ക്ഡൗൺ കർഫ്യു ലംഘിക്കുകയും, എട്ടുമണിയും കടന്നു മൊബൈൽ ഷോപ്പിന്റെ ഷട്ടറിടാൻ പത്തു മിനിറ്റ് വൈകുകയും ചെയ്തതായിരുന്നു.
ദിവസങ്ങള്ക്ക് മുന്പ് തൂത്തുക്കുടിയില് അറസ്റ്റിലായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില് മരിച്ച സംഭവത്തില് പ്രതിഷേധം വ്യാപിക്കുകയാണ്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ജയരാമന് (58), മകന് ബെന്നിക്സ് (31) എന്നിവരാണ് മരിച്ചത്. മലദ്വാരത്തില് കമ്ബിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവര്ക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം.
പിതാവ് ജയരാജിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അത് ചോദ്യം ചെയ്യാനും തടയാനും ശ്രമിച്ച മകൻ ഫെനിക്സിനെയും തൂത്തുക്കുടി പോലീസ് തൂക്കിയെടുത്തു കൊണ്ടുപോയി. അതിക്രൂരവും പ്രാകൃതവുമായ മർദ്ദനങ്ങളാണ് അവർക്കു നേരിടേണ്ടി വന്നത്. പൂർണ നഗ്നരാക്കി, കാൽമുട്ടുകൾ അടിച്ചു തകർത്തു, രഹസ്യഭാഗങ്ങളിൽ ലാത്തിയും കമ്പിയും കയറ്റി, ആന്തരികാവയവങ്ങളിൽ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടായിട്ടും വൈദ്യസഹായം നൽകാൻ തയ്യാറായില്ല.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാവാൻ കാത്തുനിന്ന നാലുമണിക്കൂറിൽ രക്തസ്രാവം നിമിത്തം ഏഴു ലുങ്കികളാണ് ഫെനിക്സിനു മാറ്റേണ്ടി വന്നതെന്നു ദൃക്സാക്ഷികൾ പറയുന്നു. വീണ്ടും മർദിച്ചാലോ എന്നുഭയന്നു മജിസ്ട്രേറ്റിനോടു പോലും തുറന്നുപറഞ്ഞില്ല. തിങ്കളാഴ്ച രാത്രി ഫെനിക്സ് ബോധരഹിതനായി, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. നെഞ്ചിൽ അതിഭീകരമായ പോലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന പിതാവ് ജയരാജ് ചൊവ്വാഴ്ച രാവിലെയും മരണപ്പെട്ടു.
എന്നാൽ അച്ഛനും മകനും കസ്റ്റഡിയില് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്നാട്ടില് വീണ്ടും കസ്റ്റഡി മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയില് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്ന്ന് ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ച ഡ്രൈവര് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയില് കഴിഞ്ഞ കുമരേശന് എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്. ഭൂമി തര്ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു പൊലീസ് കുമരേശനെ. ഒരു ദിവസത്തിന് ശേഷം വീട്ടില് തിരിച്ചെത്തിയ ഇയാള് വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛര്ദ്ദിക്കാന് തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടര്ന്ന് അവിടെ നിന്ന് തിരുനല്വേലിയിലെ സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി. വൃക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങള്ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്മാര് വ്യക്തമാക്കി.
അപ്പോഴാണ് കുമരേശന് സ്റ്റേഷനില് വച്ച് പൊലീസുകാര് ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങള് പുറത്തു പറഞ്ഞാല് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശന് മരിക്കുന്നതിന് മുമ്ബ് വെളിപ്പെടുത്തുകയുണ്ടായി. കുമാരേശന് നീതി ആവശ്യപ്പെട്ട് ബന്ധുക്കള് കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്ന്ന് സബ് ഇന്സ്പെക്ടര് ചന്ദ്രശേഖര്, കോണ്സ്റ്റബിള് കുമാര് എന്നിവര്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























