Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതി; ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

28 JUNE 2020 04:32 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതി നടക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപ മുടക്കി മൂവായിരം ഇലക്‌ട്രിസിറ്റി ബസ് വാങ്ങാനുള്ള സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിക്കായി കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്റ് എന്ന കമ്ബനിക്കാണ് . രണ്ട് വര്‍ഷത്തേക്ക് സെബി നിരോധിച്ച കമ്ബനിയാണിതെന്നും ചെന്നിത്തല ആരോപിച്ചു

മുഖ്യമന്ത്രി നേരിട്ടാണ് കണ്‍സള്‍ട്ടന്‍സിക്കായി കരാര്‍ ഏല്‍പ്പിച്ചത്. സത്യം കുംഭകോണം ഉള്‍പ്പെടെ ഒമ്ബത് കേസുകളാണ് ഈ കമ്ബനി നേരിടുന്നത്. ടെന്‍ഡര്‍ വിളിക്കാതെയാണ് കമ്ബനിക്ക് കരാര്‍ ഏല്‍പ്പിച്ചത്. 2017 മുതല്‍ കേരളം കമ്ബനിക്ക് കരാര്‍ നല്‍കുന്നു. കമ്ബനിക്ക് കരാര്‍ നല്‍കിയതില്‍ സെക്രട്ടറിയേറ്റ് മാന്വല്‍ പാലിച്ചിട്ടില്ല. ഈ കമ്ബനിക്ക് കരാര്‍ നല്‍കിയത് ഗതാഗത വകുപ്പ് മന്ത്രി അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം. കരാറിന് കൂട്ടു നിന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണം. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് എന്തിനാണ് ഈ കരാര്‍ കമ്ബനിക്ക് നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കെ.പി.എം.ജിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നു. സമാനമായ അഴിമതിയാണ് സ്പ്രിന്‍ക്ലറിലും ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ജസ്റ്റിസ് എ.പി ഷാ കമ്ബനിക്കെതിരെ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. നിയമങ്ങളേയും ചട്ടങ്ങളേയും കാറ്റില്‍പറത്തി ക്യാബിനറ്റ് പോലുമറിയാതെയാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ലണ്ടന്‍ കമ്ബനിയോട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എന്താണ് താത്പര്യമെന്ന് വ്യക്തമാക്കണം. സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കത്തയയ്ക്കും. തോട്ടപ്പള്ളിയിലെ സമരത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് ഇ.പി ജയരാജന്‍ പ്രസ്‌താവന നടത്തിയത്. ജയരാജന്‍ പ്രസ്താവന പിന്‍വലിച്ച്‌ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളകോണ്‍ഗ്രസ് തര്‍‌ക്കത്തില്‍ അന്തിമ തീരുമാനം യു.ഡി.എഫ് നാളെയെടുക്കും. യു.ഡി.എഫ് നിര്‍ദേശം എന്താണെന്ന് കണ്‍വീനര്‍ ബെന്നിബഹനാന്‍ ജോസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. പക്ഷെ തീരുമാനം ഇതുവരെ അവര്‍ പാലിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends