Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'സെൽറ്റിക്കിനെയും ലിവോർനോയേയും ഹപോഎൽ ടെൽ അവീവിനെയും പോലെ ഇടതുരാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന ക്ലബ്ബാണ് ലിവർപൂൾ...' കുറിപ്പുമായി ബിനീഷ് കോടിയേരി

28 JUNE 2020 06:31 PM IST
മലയാളി വാര്‍ത്ത

30 വർഷത്തെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൻെറ ചരിത്രത്തിലാദ്യമായി കിരീടം ആൻഫീൽഡിലെത്തിയതിൻെറ ആഘോഷത്തിമിർപ്പിലാണ്​​​ ലിവർപൂൾ ആരാധകർ ഏവരും. എന്നാൽ ഇതിനുപിന്നാലെ നടൻ ബിനീഷ്​ കോടിയേരി ഫേസ്​ബുക്കിലിട്ട കുറിപ്പ്​ പുതിയ ചർച്ചകൾക്ക്​ വഴിവെച്ചിരിക്കുകയാണ്​. 'മാർക്സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും മാവോയുടെയും ഛായാചിത്രങ്ങൾ ഉൾപ്പെട്ട ലോകപ്രശസ്തമായ കമ്യൂണിസ്റ്റ് ബാനറിനോട് സാദൃശ്യമുള്ള പോസ്റ്റർ ഉയർന്നിരിക്കുന്നത് ലിവർപൂളിന്റെ ഗ്യാലറികളിലാണ്. സെൽറ്റിക്കിനെയും ലിവോർനോയേയും ഹപോഎൽ ടെൽ അവീവിനെയും പോലെ ഇടതുരാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന ക്ലബ്ബാണ് ലിവർപൂൾ' - എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.


ബിനീഷ്​ കോടിയേരിയുടെ ഫേസ്​ബുക്ക് പോസ്​റ്റ്​:

ലിവർപൂൾ ക്ലബ് ചാമ്പ്യൻമാരായിരിക്കുന്നു എന്തുകൊണ്ട് ലിവർപൂൾ വിജയം നമ്മളും ആഘോഷിക്കപെടണം ..മാർക്സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും മാവോയുടെയും ഛായാചിത്രങ്ങൾ ഉൾപ്പെട്ട ലോകപ്രശസ്തമായ കമ്യൂണിസ്റ്റ് ബാനറിനോട് സാദൃശ്യമുള്ള പോസ്റ്റർ ഉയർന്നിരിക്കുന്നത് ലിവർപൂളിന്റെ ഗ്യാലറികളിലാണ്. സെൽറ്റിക്കിനെയും ലിവോർനോയേയും ഹപോഎൽ ടെൽ അവീവിനെയും പോലെ ഇടതുരാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന ക്ലബ്ബാണ് ലിവർപൂൾ.

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇടതു രാഷ്ട്രീയത്തിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് ലിവർപൂൾ നഗരത്തിന്റേതു തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങൾ നിരന്തരം തെരുവിലുയർന്നിരുന്ന നഗരമാണ് ലിവർപൂൾ. പാവങ്ങളെ നശിപ്പിക്കുന്നതിനേക്കാൾ നല്ലത് അതിന് കൂട്ടുനിൽക്കുന്ന നിയമത്തെ തകർക്കലാണ് എന്നത് 1980കളിൽ ലിവർപൂളിൽ നിരന്തരമുയർന്ന മുദ്രാവാക്യമാണ്. ഇടതുരാഷ്ട്രീയത്തിനോട് ചേർന്നുനിന്നു എന്ന കാരണത്താൽ ലണ്ടൻ ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന ഫണ്ട് പോലും നിഷേധിക്കപ്പെട്ട നഗരമായിരുന്നു ലിവർപൂൾ എന്ന് തൊഴിലാളികളുടെ കൗൺസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ലിവർപൂളിന് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്ത, കിരീടങ്ങൾ നേടിക്കൊടുത്ത മാനേജർ ബിൽ ഷാങ്ക്ലി ഇടതുപക്ഷത്തിനോട് ചേർന്നു നിൽക്കുന്ന ആളായിരുന്നു. "എല്ലാവരും എല്ലാവർക്കും വേണ്ടി തൊഴിലെടുക്കുന്ന, എല്ലാവരും എല്ലാവരെയും സഹായിക്കാനെത്തുന്ന, തൊഴിലെടുത്തതിന്റെ വേതനം അന്നേദിവസം തന്നെ ഓരോരുത്തരുടെയും കൈകളിലെത്തുന്ന, ഒത്തുചേർന്ന അധ്വാനത്തിലൂടെ മാത്രമേ ഈ ലോകം നിലനിൽക്കൂ എന്ന് ഞാൻ കരുതുന്നു" ഷാങ്ക്ലിയുടെ വാക്കുകളാണിത്.

ഇതിന് സമാനമായ ചിന്താഗതിയുള്ള ഒരു മാനേജറാണ് ലിവർപൂളിന് പുതുജീവൻ നൽകിയ ജർഗൻ ക്ലോപ്പ് "എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ചെയ്യില്ലെന്ന് ഉറപ്പുള്ള കാര്യം വലതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തില്ല എന്നതാണ്" ലിവർപൂൾ എന്ന ഫുട്ബോൾ ക്ലബ്ബിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയ ജർഗൻ ക്ലോപ്പ് പറയുന്നു. ഫുട്ബോളിൽ ഒരു കളിക്കാരനെ വച്ച് ഒന്നും നേടാനാവില്ലെന്ന് നിരന്തരം ആവർത്തിക്കുന്ന ക്ലോപ്പ് ഫുട്ബോൾ ഒരു ടീം ഗെയിം ആണെന്ന് എപ്പോഴും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തന്റെ രാഷ്ട്രീയമെന്തെന്ന് മറച്ചുവെക്കാതെ ക്ലോപ്പ് വിളിച്ചുപറഞ്ഞിട്ടുണ്ട്. താൻ ഇടതുപക്ഷമാണ്. വലതുപക്ഷമോ ഇടതിന്റെയോ വലതിന്റെ നടുവിൽ നിൽക്കുകയോ ചെയ്യുന്ന രാഷ്ട്രീയമോ അല്ല, ഞാൻ ഇടതാണ്. സമ്പന്നരുടെ നികുതി വെട്ടിക്കുറക്കാമെന്ന വാഗ്ദാനം നൽകി വോട്ട് ചോദിക്കുന്നവർക്ക് താനൊരിക്കലും എന്റെ വോട്ട് നൽകാനും പോവുന്നില്ല.

ലിവർപൂൾ അതിന്റെ ഉന്നതികളിലേക്ക് മടങ്ങിവരുമ്പോൾ എന്റെ കാഴ്ചപ്പാടുകൾ സോഷ്യലിസ്റ്റ് നിലപാടുകളിലൂന്നിയതാണെന്ന് പറഞ്ഞുകൊണ്ട് ലിവർപൂളിനെ നയിച്ച, ലിവർപൂളിന് ചുവന്ന ജേഴ്സി സമ്മാനിച്ച ഷാങ്ക്ലി ജീവിച്ചിരിപ്പില്ല. എന്നാൽ അർഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഷാങ്ക്ലിയുടെ ശരിയായ പകരക്കാരനെന്ന് ഓരോ ലിവർപൂൾ ആരാധകനും പറയുന്ന ജർഗൻ ക്ലോപ്പ്, ബിൽ ഷാങ്ക്ലിയുടെ രാഷ്ട്രീയത്തിനോടും ചേർന്നുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഷാങ്ക്ലിയെ ചെഗുവേരയാക്കിയുള്ള ബാനറുകളും കോർബിനെ പിന്തുണച്ചുകൊണ്ടുള്ള ബാനറുകളും ലിവർപൂൾ ഗാലറികളിലുയരുന്നത് ആ ക്ലബ്ബിന്റെ ആരാധകരുടെ രാഷ്ട്രീയവും സമാനമാണെന്ന് നമുക്ക് കാണിച്ചുതരുന്നു.

ഫാസിസ്റ്റ് അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന പൊതുയോഗങ്ങളെ തടഞ്ഞും വലതുപക്ഷത്തെ പിന്തുണക്കുന്ന പത്രമായ "ദി സൺ" അനൗദ്യോഗികമായി നിരോധിച്ചും ലിവർപൂൾ നഗരം തങ്ങളുടെ രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ജോർജ് ഫ്ലോയിഡ് വിഷയത്തിൽ പ്രക്ഷോഭകാരികൾക്ക് പിന്തുണയുമായെത്തിയ ആദ്യ ഇംഗ്ലീഷ് ക്ലബുകളിലൊന്ന് ലിവർപൂളായിരുന്നു കളിക്കളത്തിൽ എല്ലാകളിക്കാരും മുട്ട്കുട്ടിനിന്നാണ് പ്രതിഷേധം അറിയിച്ചത് . മാനവികതയോട് ചേർന്ന് ലിവർപൂൾ കൂടുതൽ കൂടുതൽ കൂടുതൽ ചുവന്നുതന്നെ ഇരിക്കട്ടെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends