Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധം ; നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്

28 JUNE 2020 09:21 PM IST
മലയാളി വാര്‍ത്ത

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികള്‍ക്ക് സിനിമാ ബന്ധമുള്ളതായാണ് സൂചന. ഇവർക്ക് സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീന് ലഭിക്കുന്ന പുതിയ വിവരം. ചാവക്കാടുകാരനായ ഹെയർ സ്റ്റൈലിസ്റ്റാണ് കേസിൽ ഉയർന്നുകേൾക്കുന്ന പുതിയ കഥാപാത്രം. പ്രതികളായ റഫീഖിനേയും മുഹമ്മദ്‌ ഷരീഫിനെയും ഇയാൾക്ക് പരിചയമുണ്ട്. ഇയാൾ ബന്ധുവാണെന്നും പറയപ്പെടുന്നു. ഒരു സിനിമാ നിർമാതാവ് വഴി ഷംനയെ പരിചയപെട്ടശേഷം ഈ ഹെയർ സ്റ്റൈലിസ്റ്റാണ് റഫീഖിനും ഷരീഫിനും ഷംനയിലേക്ക് അടുക്കാനുള്ള വഴിയൊരുക്കിയത് എന്നാണ് നിലവിലെ വിവരം.

തട്ടിപ്പിന് പിന്നില്‍ ഒൻപതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയസ് സാഖറെ വ്യക്തമാക്കി. ഇതില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആകെ 18 പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന് ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തുന്ന മുറയ്ക്ക് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. ഇതിൽ ഷംന കാസിമിനെ പ്രതികള്‍ ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് പ്രത്യേകം പരിശോധിക്കും.

പെൺകുട്ടികളെ ഭീഷണിപ്പെടുത്തി തടവിൽ പാർപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു യുവതിയടക്കം നാലു പേർകൂടി പ്രതിസ്ഥാനത്ത് വന്നേയ്ക്കും എന്നാണ് സൂചന. അതേസമയമ് ഷംനയെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്നു പറഞ്ഞ് വരനായി അഭിനയിച്ച റഫീഖിനെതിരെ തൃശൂരിൽ മറ്റൊരു യുവതി പരാതിയുമായെത്തി. കൂടുതൽ പെൺകുട്ടികൾ തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാരിയായ മോഡലും വ്യക്തമാക്കി.

അറസ്റ്റിലായ ഏഴു പ്രതികളെയും കോവിഡ് സാഹചര്യം പരിഗണിച്ച് വിവിധ സ്റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച കൊച്ചിയിൽ എത്തുന്ന ഷംന കാസിമിന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.
ഇതിനിടെ ഭീഷണിപ്പെടുത്തി പണംതട്ടിപ്പ് കേസ് പിന്‍വലിക്കാന്‍ പരാതിക്കാരിയോട് പ്രതിയായ റഫീഖ് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു. പരാതി പിൻവലിച്ചാൽ സ്വർണവും പണവും മടക്കി നൽകാം എന്ന് വാഗ്ദാനം ചെയ്യുന്ന സംഭാഷണം ആണ് പുറത്തുവന്നത്. മാർച്ച്‌ 17ന് ആദ്യപരാതിയുമായി പെൺകുട്ടികൾ പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു പ്രതി റഫീഖ് ഫോൺ വിളിച്ചത്.

ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇവർക്കെതിരെ കൂടുതൽ പെൺകുട്ടികൾ പരാതിയുമായെത്തിയത്. വിവാഹാലോചനയുമായി എത്തിയ സംഘം പണം ആവശ്യപ്പെട്ടതിലൂടെയാണ് നടിയും കുടുംബവും തട്ടിപ്പ് സംശയിച്ച് തുടങ്ങിയത്. തൃശൂരിൽനിന്നാണ് എന്ന് പരിചയപ്പെടുത്തിയാണ് വിവാഹാലോചന എത്തിയത്.

നിരസിക്കാതിരുന്ന കുടുംബവുമായി ഇവർ ബന്ധമുണ്ടാക്കുകയും നടിയെ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തു. അൻവർ അലിയെന്ന പേരിലാണ് വരനെ പരിചയപ്പെടുത്തിയത്. ഇതിനിടെ ഫോണിലൂടെ നടിയോട് ഇയാൾ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ഷംന കാസിം അമ്മയോട് പറയാമെന്ന് മറുപടി നൽകി. എന്നാൽ, ആരോടും പറയേണ്ടെന്നും അത്യാവശ്യമായി കുറച്ച് പണത്തി​​​​െൻറ കുറവ് വന്നതിനാലാണെന്നും പ്രതി പണം വാങ്ങാൻ സുഹൃത്തിനെ പറഞ്ഞയക്കാമെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ, പിറ്റേദിവസം വര​​​​​െൻറ പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. പണം നൽകാൻ തയാറാകാതെ കുടുംബത്തെ അറിയിച്ച് പൊലീസിൽ ബന്ധപ്പെടുകയായിരുന്നുവെന്നും നടി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends