Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അയ്യപ്പകോപമോ? കനക ദുര്‍ഗ,ബിന്ദു അമ്മിണി എന്നിവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല... ആചാര ലംഘനം നടത്തിയ കനകദുര്‍ഗയ്ക്കു സംഭവിച്ചത് ..

29 JUNE 2020 09:14 AM IST
മലയാളി വാര്‍ത്ത

കേരളം മുഴുവന്‍ ഒരിക്കല്‍ കലാപക്കൊടി ഉയര്‍ത്തിയ തീരുമാനമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശനം.ആചാര ലംഘനമെന്ന് ഒരു കൂട്ടരും അവകാശമെന്ന് മറുകൂട്ടരും വാദിച്ചു. ഒടുവില്‍ ശബരിമലയില്‍ ആ ചരിത്ര സംഭവം നടന്നു. കനക ദുര്‍ഗ,ബിന്ദു അമ്മിണി എന്നീ രണ്ടുസ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടുമില്ല. ഇപ്പോഴും പല കോണിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനക ദുര്‍ഗ വിവാഹ മോചിതയായി എന്ന വാര്‍ത്തയാണ് പുലര്‍ത്തുവരുന്നത് . ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്. ശബരിമലയില്‍ ദര്‍ശനം നടത്തിയതുമായി ബന്ധപെട്ടാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതെന്ന് കനക ദുര്‍ഗപറഞ്ഞു. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പര ധാരണയിലായിരുന്നു വിവാഹ മോചനം.

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് കനക ദുര്‍ഗ ശബരിമലയില്‍ പ്രവേശിച്ചത് . ശബരിമല പ്രവേശനത്തോടെ വഴിവെച്ച വിവാദങ്ങള്‍ ഒടുവില്‍ വിവാഹ മോചനത്തില്‍ കലാശിച്ചു .മല കയറിയ പിന്നാലെ തങ്ങള്‍ അറിയാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്നും പോയതെന്നാരോപിച്ച് ഇവരുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ 2019 ജനുവരി രണ്ടിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നിന്നുള്ള കനക ദുര്‍ഗയും, കൊയിലാണ്ടിയില്‍ നിന്നുള്ള ബിന്ദുഅമ്മിണിയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. പുലര്‍ച്ചയോടെ പോലീസ് സംരക്ഷണത്തില്‍ ഇവര്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. സംഭവം വലിയ വിവാദത്തിനാണ് വഴിവെച്ചത്.
തിരുവനന്തപുരത്ത് സപ്ലൈകോയുടെ യോഗത്തിന് പോകുകയാണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു വീട്ടില്‍ നിന്ന് പോയതെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് സംഭവം തങ്ങള്‍ അറിഞ്ഞതെന്നുമായിരുന്നു ഇവരുടെ വീട്ടുകാര്‍ അന്ന് വ്യക്തമാക്കിയത്. ദര്‍ശനത്തിന് പിന്നാലെ ഇവര്‍ക്കെതിരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

തുടര്‍ന്ന് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷമായിരുന്നു കനക ദുര്‍ഗ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ വീട്ടിലെത്തിയതോടെ ഭര്‍ത്താവിന്റെ അമ്മ സ്മൃതിയും കനക ദുര്‍ഗയും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഇതില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നു.


തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവുമായി ചര്‍ച്ച നടത്തിയെങ്കിലും കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ആകില്ലെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. തുടര്‍ന്ന് കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ് കനകദുര്‍ഗ്ഗ കൃഷ്ണനുണ്ണിയുടെ വീട്ടില്‍ കയറിയത്.
അതേസമയം ഇതിന് പിന്നാലെയും പൊരുത്തക്കേടുകള്‍ ഉണ്ടായതോടെ ഇരുവരും വേര്‍പിരിയാന്‍ തിരുമാനിക്കുകയായിരുന്നു.കൃഷ്ണനുണ്ണിയാണ് തനിക്ക് വിവാഹമോചനം വേണമെന്ന് കാട്ടി ഹര്‍ജി നല്‍കിയത്. ഇതോടെ 15 ലക്ഷവും വീടും വേണമെന്നായിരുന്നു കനകദുര്‍ഗയുടെ ആവശ്യം. എന്നാല്‍ ഇത് നല്‍കാനാകില്ലെന്ന് കൃഷ്ണനുണ്ണി അറിയിച്ചതോടെ ഒത്തുതീര്‍പ്പിലെത്തി.

ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി ഉണ്ടാക്കിയ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരമാണ് ഇപ്പോഴത്തെ വേര്‍പിരിയില്‍. കനക ദുര്‍ഗയ്ക്ക് 10 ലക്ഷം രൂപനല്‍കാനും മലപ്പുറം കുടുംബ കോടതി നിര്‍ദേശം നല്‍കി.കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുര്‍ഗയും പരസ്പരം നല്‍കിയ പരാതികളും പിന്‍വലിച്ചു.വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends