'എനിക്കു മരിക്കാന് പേടിയാണ്. തിരികെ പോകാം. എലിവിഷം കഴിക്കുന്നതിനു മുന്പും പാലത്തില് നിന്നു ചാടുന്നതിനു മുന്പും പലവട്ടം പറഞ്ഞതാണ്. പക്ഷേ, ഒരു നിമിഷത്തെ അവിവേകം എല്ലാം ഇങ്ങനെയാക്കി.... പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്

'എനിക്കു മരിക്കാന് പേടിയാണ്. തിരികെ പോകാം. എലിവിഷം കഴിക്കുന്നതിനു മുന്പും പാലത്തില് നിന്നു ചാടുന്നതിനു മുന്പും പലവട്ടം പറഞ്ഞതാണ്. പക്ഷേ, ഒരു നിമിഷത്തെ അവിവേകം എല്ലാം ഇങ്ങനെയാക്കി.'' പീഡനത്തിന് ഇരയായതിനെത്തുടര്ന്ന് ആറ്റില് ചാടിയ പതിനഞ്ചുകാരിയുടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോള് പൊലീസിനു ലഭിച്ച മറുപടി ഇങ്ങനെ. കൂട്ടുകാരിയുടെ നിര്ബന്ധത്തെത്തുടര്ന്നാണ് ആറ്റില് ചാടിയതെന്നാണു വിദ്യാര്ഥിനി പൊലീസിനു നല്കിയ മൊഴി.
കേസില് അറസ്റ്റിലായ എരുമേലി ചെറുവള്ളി ചീരന്പടവില് രാഹുല്രാജ് (20), കോരുത്തോട് സ്വദേശികളായ കണ്ണങ്കേരില് മഹേഷ് (20), ഏന്തംപടിക്കല് അനന്തു (20) എന്നിവര് റിമാന്ഡിലാണ്. ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം ഉള്പ്പെടെ പെണ്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കോരുത്തോട് സ്വദേശി അജിത്ത് (20) ഒളിവിലാണ്. പീഡനത്തിന് ഇരയായ പെണ്കുട്ടിയെ ഇന്നലെ കോട്ടയത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റി.
കേസില് പ്രതിയായ അജിത്തിനെ കാണാന് പോകണമെന്നും വീട്ടില് നിന്നു വിടാനായി എന്തെങ്കിലും കാരണം വല്യമ്മയോടു പറയണമെന്നും കൂട്ടുകാരി സംഭവദിവസം പറഞ്ഞു. 'എനിക്കു കലശലായ വയറുവേദനയാണെന്നും ആശുപത്രിയിലേക്കു അവളെയും ഒപ്പം വിടണമെന്നും' വല്യമ്മയോടു ഫോണില് വിളിച്ചുപറഞ്ഞ് അനുവാദം വാങ്ങി. റേഷന് കാര്ഡ് ആധാറുമായി ലിങ്ക് ചെയ്യണണമെന്നു നുണ പറഞ്ഞു വീട്ടില്നിന്നിറങ്ങി കോരുത്തോട്ടിലെത്തി.
അവിടെ നിന്നു കണ്ടങ്കയത്തു വനത്തിനു സമീപം കൂട്ടുകാരിക്കൊപ്പം എത്തി. അജിത്തും മറ്റൊരു സുഹൃത്തും ഈ സമയം സ്ഥലത്തെത്തി. കൂട്ടുകാരി അജിത്തുമായി വനത്തിലൂടെ നടന്നു. ഈ സമയം പഞ്ചായത്തിലെ ഒരു ആരോഗ്യപ്രവര്ത്തക ഇതുവഴി എത്തി. ഇരുവരെയും സംശയാസ്പദമായി കണ്ടതു ചോദ്യം ചെയ്ത ഇവര് സംഭവം വീട്ടില് അറിയിച്ചേക്കുമെന്നു ഭയന്ന കൂട്ടുകാരി ജീവനൊടുക്കാമെന്നു പറഞ്ഞു. പിന്നീടു മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയില് എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവള് കേട്ടില്ല. മരിക്കാന് പേടിയാണെന്നു പറഞ്ഞതോടെ ഷാള് കയ്യില് കെട്ടിയ ശേഷം ആറ്റിലേക്കു ചാടി.
മുണ്ടക്കയത്ത് രണ്ടു പെണ്കുട്ടികള് പാലത്തില് നിന്നും ചാടി ആത്മഹത്യ ചെയ്യാന് ശ്രമിച്ചത് മൂന്നു വര്ഷം നീണ്ടു നിന്ന പീഡനത്തിനൊടുവില്. ജീവനൊടുക്കാന് ശ്രമിച്ച പെണ്കുട്ടികളുടെ അശ്ലീല ചിത്രവും വീഡിയോയും കൈവശം വച്ചു യുവാക്കള് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
പെണ്കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള് മൊബൈല് ഫോണില് പകര്ത്തിയ ശേഷമാണ് പ്രതികള് ഭീഷണിപ്പെടുത്തിയിരുന്നത് . 2016 മുതല് മൂന്നു പ്രതികളുടെ പെണ്കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില് പെണ്കുട്ടികള്ക്കു രണ്ടു പേര്ക്കും പതിനഞ്ചു വയസുമാത്രമാണ് പ്രായം.
സ്കൂളില് പഠിക്കുന്ന പെണ്കുട്ടികളെ മഹേഷാണ് ആദ്യം പരിചയപ്പെട്ടത്. തുടര്ന്നു, ഇയാള് ഇരുവരെയും ലൈംഗികമായി പീഡിപ്പിച്ചു. തുടര്ന്നു പ്രതിയായ മഹേഷ് പെണ്കുട്ടികളുടെ അശ്ലീല ചിത്രങ്ങള് സുഹൃത്തുക്കള്ക്കു കൈമാറി. തുടര്ന്നു, ഈ അശ്ലീല ചിത്രങ്ങള് ഉപയോഗിച്ചു സുഹൃത്തുക്കളും മറ്റുള്ള പ്രതികളും ചേര്ന്നു പെണ്കുട്ടികളെ പല തവ പല സ്ഥലങ്ങളില് എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു.
തിങ്കളാഴ്ച മുണ്ടക്കയം വള്ളക്കടവ് പാലത്തില് നിന്നും കൈകള് കൂട്ടിക്കെട്ടിയ പെണ്കുട്ടികള് ചാടി ജീവനൊടുക്കാന് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മണിമലയാറ്റിലേയ്ക്കു കൈകള് കൂട്ടിക്കെട്ടിയാണ് ഇരുവരും ചാടാന് ശ്രമിച്ചത്. സംഭവം കണ്ടു നിന്ന നാട്ടുകാരും പൊലീസും ചേര്ന്നു പെണ്കുട്ടികളെ പിടികൂടുകയായിരുന്നു. തുടര്ന്നു, ഇവരെ കൗണ്സിലിംങിനു വിധേയരാക്കി.
ആദ്യം ടിക്ക് ടോക്ക് വീഡിയോ ചെയ്തതില് വീട്ടുകാര് വഴക്കു പറയുമെന്നു ഭയന്നാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയതെന്നായിരുന്നു പെണ്കുട്ടികള് പൊലീസിനു നല്കിയ മൊഴി. ഇവരുടെ മൊഴിയില് സംശയം തോന്നിയ പൊലീസ് സംഘം പെണ്കുട്ടികളെ മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചു വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. ഇതോടെയാണ് പെണ്കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്ന്നു, കുട്ടിയുടെ മൊബൈല് ഫോണ് പരിശോധിച്ചതോടെയാണ് പ്രതിയായ മഹേഷ് ഇവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. തുടര്ന്നു, മഹേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























