27 കാരന്റെ കണ്ണിലുടക്കിയത് പ്രവാസിയുടെ ഭാര്യയായ നാല്പ്പതുകാരിയെ... ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ മോര്ഫ് ചെയ്ത വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള് ഉണ്ടാക്കി.. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡനം തുടർന്നു... ഒടുവിൽ വീട്ടമ്മ ചെയ്തത് മറ്റൊന്ന്, സംഭവം കോട്ടയത്ത്...

കോട്ടയത്ത് നാല്പ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 27 കാരന് അറസ്റ്റില്. മോര്ഫ് ചെയ്ത വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള് കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാവ് പീഡനം നടത്തിയത്.
പാല സ്വദേശി ആഷിശ് ജോസ് എന്ന ഇരുപത്തിയേഴുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അയല്വാസിയായ വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രവാസിയുടെ ഭാര്യയായ നാല്പ്പതുകാരി ഫേസ്ബുക്കിലിട്ട ചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രതി നഗ്ന ചിത്രങ്ങള് ഉണ്ടാക്കിയിരുന്നു.
ഇത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി പാലാ ടൗണിലെ സപ്ലൈകോ ഓഫീസിന് സമീപം വച്ച് പ്രതി വീട്ടമ്മയെ കണ്ടിരുന്നു. നഗ്ന ചിത്രങ്ങള് കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി നിര്ബന്ധപൂര്വം കാറില് കയറ്റികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
കാറില് വച്ചു തന്നെയായിരുന്നു പീഡനം. പിന്നാലെയാണ് ഇവര് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിയായ ആഷിശ് നിരന്തരം ഫോണില് വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്നും പരാതിയില് പറയുന്നുണ്ട്.
വീട്ടമ്മയുടെ പരാതിയില് കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില് ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























