എ.പി.ജെ. അബ്ദുല്കലാം ശാസ്ത്ര സാങ്കേതിക സര്വ്വകലാശാല ജൂലൈ ഒന്നുമുതല് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

എ.പി.ജെ. അബ്ദുല്കലാം ശാസ്ത്ര സാങ്കേതിക സര്വ്വകലാശാല ജൂലൈ ഒന്നുമുതല് നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്ത്ഥികളും, രക്ഷകര്ത്താക്കളും, വിവിധ വിദ്യാര്ഥിസംഘടനകളും നല്കിയ പരാതികള് പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാന്സലര് ഡോ.എം.എസ്.രാജശ്രീ അറിയിച്ചു. തുടര് നടപടികള്ക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണനക്കായി സമര്പ്പിക്കുവാനും തീരുമാനിച്ചു.
പ്രൊ വൈസ് ചാന്സലര് ഡോ.എസ്. അയൂബി??െന്റ അദ്ധ്യക്ഷതയില് കൂടിയ സിന്ഡിക്കേറ്റി??െന്റ പരീക്ഷാ സ്റ്റാന്ഡിങ് കമ്മിറ്റിയാണ് പരീക്ഷകള് മാറ്റിവെക്കുവാന് തീരുമാനിച്ചത്.
" f
https://www.facebook.com/Malayalivartha

























