കണ്ണൂര് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകള് അവസാന നിമിഷം മാറ്റി

ഇന്നു മുതല് ആരംഭിക്കാനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകള് കണ്ണൂര് സര്വകലാശാല അവസാന നിമിഷം മാറ്റി. കോവിഡ് പശ്ചാത്തലത്തിലാണു പരീക്ഷകള് മാറ്റിയതെന്നു പരീക്ഷാ കണ്ട്രോളര് ഡോ.പി.ജെ.വിന്സന്റ് അറിയിച്ചു. 50 കിലോമീറ്റര് അകലെ വരെ പരീക്ഷാ കേന്ദ്രങ്ങള് നിശ്ചയിച്ച് നടത്താനിരുന്നതാണ്. കോവിഡ് പശ്ചാത്തലവും പരീക്ഷാ കേന്ദ്രത്തില് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കാരണം വിദ്യാര്ഥികളും രക്ഷിതാക്കളും ആശങ്കയിലായതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില് വാര്ത്ത വന്നിരുന്നു.
പരീക്ഷ മാറ്റിവയ്ക്കുകയോ പരീക്ഷാ കേന്ദ്രം സൗകര്യപ്രദമായ രീതിയില് ക്രമീകരിക്കുകയോ വേണമെന്ന ആവശ്യം ഉയര്ന്നെങ്കിലും പരീക്ഷ മാറ്റിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്വകലാശാല. ചോദ്യപേപ്പറുകള് പരീക്ഷാ കേന്ദ്രങ്ങളില് എത്തിക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് പുരോഗമിക്കവയാണു പരീക്ഷ മാറ്റിവയ്ക്കുന്നതായി ഇന്നലെ രാവിലെ സര്വകലാശാല അറിയിച്ചത്.
പരീക്ഷ അനിശ്ചിതകാലത്തേക്കാണ് മാറ്റിയതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്വകലാശാല വ്യക്തമാക്കി. നടത്തിപ്പിനായി 64 കേന്ദ്രങ്ങളാണു നിശ്ചയിച്ചിരുന്നത്. ഇതില് 45 സെന്ററുകള് സ്വാശ്രയ കോളജുകളും 12 എണ്ണം എയ്ഡഡ് സ്കൂളുകളുമായിരുന്നു. ബാക്കി കേന്ദ്രങ്ങള് ഗവ. കോളജുകളിലും. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം വിദ്യാര്ഥി സംഘടനകളും ഉന്നയിച്ചിരുന്നു. ഏപ്രിലില് നടക്കേണ്ടതായിരുന്നു പരീക്ഷ.
കണ്ണൂരിനു പുറമേ കാസര്കോട്, വയനാട് ജില്ലകളിലുള്ളവരും പരീക്ഷാര്ഥികളായുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ സ്റ്റേറ്റ് സെല്ഫ് ഫിനാന്സിങ് ആര്ട്സ് ആന്ഡ് സയന്സ് കോളജ് മാനേജ്മെന്റ് അസോസിയേഷന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്, പരീക്ഷ നടത്താനുള്ള ബുദ്ധിമുട്ട് സെല്ഫ് ഫിനാന്സിങ് കോളജുകള് ഔദ്യോഗികമായി അറിയിച്ചിരുന്നില്ലെന്നാണ് സര്വകലാശാല അധികൃതര് പറയുന്നത്. ഇവിടങ്ങളിലെ പ്രിന്സിപ്പല്മാരാണ് ഇതു സംബന്ധിച്ച വിവരം അറിയിക്കേണ്ടിയിരുന്നത്. 11200 വിദ്യാര്ഥികളാണു പരീക്ഷ എഴുതേണ്ടിയിരുന്നത്.
https://www.facebook.com/Malayalivartha

























