Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തുകളിച്ച് സിറ്റി പോലീസ്; വഞ്ചനാക്കേസ് പ്രതിയെ കോടതി വിട്ടയച്ചു; മെഡിക്കൽ കോളേജ് എസ് ഐക്ക് കോടതിയുടെ രൂക്ഷ വിമർശനം; നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ഷൈൻ സത്യപാലനെയാണ് പ്രോസിക്യൂഷൻ്റെ വീഴ്ചയിൽ വെറുതെ വിട്ടത്

29 JUNE 2020 12:40 PM IST
മലയാളി വാര്‍ത്ത

നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ വഞ്ചനാക്കേസ് പ്രതിയെ കോടതി വിട്ടയച്ചു. തലസ്ഥാനത്തെ സിറ്റി മെഡിക്കൽ കോളേജ് പോലീസ് പ്രതിയുമായി ഒത്തു കളിച്ചതിൻ്റെ ഫലമായാണ് കോടതി ഇയാളെ വിട്ടയച്ചത്. സംസ്ഥാനത്തെമ്പാടുമായി അനവധി വാഹന തട്ടിപ്പു കേസുകളും വിവാഹ തട്ടിപ്പു കേസുകളും ജോലി തട്ടിപ്പു കേസും വഞ്ചനാക്കേസുകളും നിലവിലുള്ള പ്രതിയെയാണ് വാഹന തട്ടിപ്പ് കേസിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടു. ഡോക്ടറെന്നും എമിറേറ്റ്സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിംഗ് മാനേജരെന്നും ആൾമാറാട്ടം നടത്തി റെൻറ് എ കാർ വാഹന തട്ടിപ്പ് നടത്തിയ കേസിലാണ് ചിറയിൻകീഴ്‌ പള്ളിയറമൂട് അമ്പാടി കോലറ വീട്ടിൽ ഷൈൻ സത്യപാലനെ ( 31) യാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്തിട്ടും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തൊണ്ടിമുതലായ കാർ വീണ്ടെടുക്കാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനും തൊണ്ടിമുതൽ വീണ്ടെടുക്കാത്തതിനും കാർ വാടക കരാറിലെ ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കാത്തതിനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ മുൻ സബ്ബ് ഇൻസ്പെക്ടർ എസ്. നാസറിനെ മജിസ്ട്രേട്ട് ആർ. ജയകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരായ കുറ്റാരോപണം സംശയാതീതമായി തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 248 ( 1 ) പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി വിട്ടയച്ചത്. 

2012 ജൂൺ 3 നാണ് കേസിനാസ്പദമായ വാഹന തട്ടിപ്പ് നടന്നത്. കുമാരപുരത്ത് മില്ലേനിയം ഗ്രൂപ്പ് ട്രാവൽസ് എന്ന പേരിൽ റെൻ്റ് എ കാർ ബിസിനസ്സ് നടത്തുന്ന ട്രാവൽ ഏജൻസി ഉടമ പാട്രിക് ജോസഫ് ഗോമസ് ആണ് പരാതിക്കാരൻ. പ്രതി ആവലാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ഡോക്ടറാണെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിംഗ് മാനേജരാണെന്നും ആൾമാറാട്ടം നടത്തി ട്രാവൽ ഏജൻസിയിൽ നിന്നും കെ എൽ 01-എ എക്സ് 1454 എന്ന രജിസ്ട്രേഷൻ നമ്പരുള്ള സ്വിഫ്റ്റ് ഡിസയർ കാർ പ്രതിമാസം 46,700 രൂപ വാടക സമ്മതിച്ച് പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസ് , പാൻ കാർഡ് , ഐ ഡി കാർഡ് എന്നിവ നൽകി കരാർ ഒപ്പിട്ട് പൂജപ്പുര വിലാസവും നൽകി മൂന്ന് മാസക്കാലാവധിക്ക് കാർ ഏറ്റെടുത്ത് കൊണ്ടുപോയ ശേഷം വാടക നൽകുകയോ കാർ തിരികെ  ഏൽപ്പിക്കുകയോ ചെയ്യാതെ പ്രതി ട്രസ്റ്റ് ലംഘനവും വിശ്വാസ വഞ്ചനയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
മറ്റൊരു തട്ടിപ്പു കേസിൽ ആലുവ സബ്ബ് ജയിലിൽ കിടന്ന പ്രതിയെ ആലുവയിൽ ചെന്ന് അവിടത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ അനുവാദം വാങ്ങി നാമ മാത്രമായി ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്കായി കേസ് നിലവിലുള്ള തിരുവനന്തപുരം കോടതിയിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 ( 1 ) ( എ ) പ്രകാരം പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷ നൽകി പ്രതിയെ വരുത്തി കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പോലീസ് കസ്റ്റഡി വാങ്ങിയില്ല. ഒരു കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻ്റിലായാൽ അറസ്റ്റ് തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൂടുതൽ തെളിവു ശേഖരിക്കുന്നതിനും തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനും കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും മറ്റുമായി കോടതിക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാം. കേസന്വേഷണത്തെ സഹായിക്കാനായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) ( എ ) പ്രകാരം കോടതിയിൽ നിക്ഷിപ്തമായ ഈ അധികാരം അന്വേഷണ ഉദ്യോഗസ്ഥൻ വിനിയോഗിച്ചില്ല. പോലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതിന് പകരം ആലുവ കോടതിയിൽ വെച്ച് വെറും ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി കൈ കഴുകി.
റെൻറ് എ കാർ കരാറിലുള്ള ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കുന്നതിന് കോടതി മുഖേന പ്രതിയുടെ 40 ഒപ്പ് സാമ്പിളുകളെടുത്ത് കരാറിലെ തൻ്റേതല്ലെന്ന് പ്രതി തർക്കിക്കുന്ന ഒപ്പും കോടതിയിൽ വച്ചെടുത്തതും പ്രതി തൻ്റേതെന്ന് സമ്മതിക്കുന്നതുമായ 40 ഒപ്പുകളും തമ്മിൽ താരതമ്യം ചെയ്ത് പരിശോധനാ ഫലം ലഭ്യമാക്കാനായി ഫോറൻസിക് ലാബിലേക്കയക്കാൻ ഫോർവേർഡിംഗ് ലെറ്റർ കോടതിയിൽ സമർപ്പിച്ചില്ല. റെൻ്റ് എ കാർ ട്രാവൽ ഏജൻസിക്ക് വാഹനം കൈമാറിയ യഥാർത്ഥ ആർ.സി. ഉടമസ്ഥനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംഭവവുമായി നേരിട്ട് അറിവില്ലാത്ത ഒരു ഡ്രൈവറെ മൂന്നാം സാക്ഷിയാക്കിയതിനാൽ ആ സാക്ഷിമൊഴി അവിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. കാർ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ ട്രാവൽ ഏജൻസി ഉടമയുടെ കൈവശത്തായിരുന്നുവെന്നും ആ കാറാണ് അയാളുടെ കൈവശത്തു നിന്നും പ്രതിക്ക് വാടകക്ക് നൽകിയതെന്നും പ്രതി അത് തിര്യെക്കൊടുത്തില്ലെന്നും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രോസിക്യൂഷൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.
2013 ആഗസ്റ്റ് 5 ന് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞ് വീണ്ടും സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിവരുകയായിരുന്നു. സ്വകാര്യ എയർവേയ്സിലെ ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തുന്ന ഷൈനിനെ സിറ്റി ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഡോ. സിദ്ധിഖ് അബ്ദുൾ റഹ്മാൻ , ഡോ. ഷൈൻ സത്യപാലൻ എന്നീ പേരുകളിലായിരുന്നു സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയത്. പ്രതിയെ 2018 ജൂൺ 1 ന് ആണ് സിറ്റി ഷാഡോ പോലീസ് പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്.
ഇതിഹാദ് എയർവെയ്സിൻ്റെ സൗത്ത് ഏഷ്യാ എച്ച്.ആർ. മേധാവി എന്ന് സ്വയം അവരോധിച്ചാണ് ഇയാൾ മറ്റുള്ളവരെ പരിചയപ്പെടുന്നത്.
മാവേലിക്കര സ്വദേശിയായ കോശി മലയിൽ ജേക്കബ്ബിനെ എയർവെയ്സിൻ്റെ കേരളത്തിലെ ആവശ്യത്തിന് കാർ വേണമെന്ന് വിശ്വസിപ്പിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിൻ്റെ വ്യാജ ലെറ്റർ ഹെഡിൽ കരാർ തയ്യാറാക്കി നൽകി പുതിയ കാർ വാടകക്ക് എടുത്ത ഇയാൾ കാറുമായി മുങ്ങി. വാഹനം നഷ്ടപ്പെട്ട കോശി പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
2018 മെയ് മാസത്തിൽ തൃശൂർ സ്വദേശിയുടെ കാറും ഒരു ലക്ഷം രൂപയും ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ തട്ടിയെടുത്തിരുന്നു.
എറണാകുളത്ത് യു.എ.ഇ. എംബസിക്ക് ഫ്ലാറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വിദേശ മലയാളികളിൽ നിന്ന് സെക്യൂരിറ്റി ഫീസ് എന്ന പേരിലും വൻ തുക തട്ടിയെടുത്തു.
കൊല്ലം ഇരവിപുരത്ത് ഭാര്യയും മക്കളും ഉള്ള ഇയാൾ പഞ്ചാബ് , ഡൽഹി , ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഐ.എ.എസ്. ഓഫീസർ , പ്രമുഖ വ്യോമയാന കമ്പനികളുടെ മേധാവി എന്നിങ്ങനെ പരിചയപ്പെടുത്തി പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. പെൺകുട്ടികളെ കബളിപ്പിച്ചതിന് പഞ്ചാബിലെ ലുധിയാനയിലും പട്യാലയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
2018 ജൂൺ 1 ന് ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത സമയം ഇയാളുടെ പക്കൽ നിന്ന് വ്യാജ വിലാസത്തിലുള്ള ആധാർ കാർഡ് , പാൻ കാർഡ് , നിരവധി ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ , ദേശസാൽകൃത ബാങ്കുകളുടെ പാസ്ബുക്കുകൾ , വ്യാജ അക്കൗണ്ട് ബുക്കുകൾ , ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് എന്നിവ പിടിച്ചെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends