ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില് കണ്ട പാമ്പിനെ വാവ സുരേഷ് പിടികൂടി

കോട്ടയം നഗരത്തിലെ കളത്തിപ്പടിക്കു സമീപത്തെ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയില് ശനിയാഴ്ച രാത്രി എട്ടോടെയാണ് 2 അടി നീളമുള്ള പാമ്പിനെ കണ്ടത്. ടൈല് പാകിയ നിലത്ത് അതിവേഗം ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ട് താമസക്കാര് പരിഭ്രാന്തരായി. അല്പസമയത്തിനു ശേഷം പാമ്പിനെ കാണാതായതോടെ പരിഭ്രാന്തി കൂടി.
വാവ സുരേഷിനെ വിവരമറിയിച്ച ശേഷം ഒരു രാത്രി മുഴുവന് ആശങ്കയോടെ ഇവര് കഴിച്ചുകൂട്ടി.ഇവര് അറിയിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തു നിന്നു വാവ സുരേഷ് എത്തി. താമസക്കാര് പറഞ്ഞതനുസരിച്ച് പാമ്പിനെ കണ്ട മുറിയിലും സമീപത്തും പരിശോധിച്ചപ്പോള് ഭിത്തി അലമാരയുടെ വശത്തെ പാനലിന്റെ ഉള്ളില് പാമ്പ് ഉണ്ടെന്ന് ഉറപ്പിച്ചു.
പാനല് ഇളക്കി മാറ്റിയതോടെ 2 വയസ്സുള്ള 'അതിഥി' പുറത്തുചാടി. 'ചുരുട്ട' ഇനത്തില്പെട്ട പാമ്പ് നിമിഷങ്ങള്ക്കുള്ളില് വാവ സുരേഷിന്റെ വലതു കൈക്കുള്ളിലെ സുരക്ഷയിലേക്കു ചുരുണ്ടുകയറി. പാമ്പിനെ പിടികൂടിയ ശേഷമാണു താമസക്കാര്ക്കു ശ്വാസം നേരെ വീണത്.
https://www.facebook.com/Malayalivartha

























