കൈകള് കൂട്ടിക്കെട്ടി മണിമലയാറ്റില് ചാടിയതിന് പിന്നിൽ 15കാരിയുടെ കൂട്ടുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... എനിക്കു മരിക്കാന് പേടിയാണ്. തിരികെ പോകാം. എലിവിഷം കഴിക്കുന്നതിനു മുന്പും പാലത്തില് നിന്നു ചാടുന്നതിനു മുന്പും പലവട്ടം പറഞ്ഞതാണ്. പക്ഷേ...അന്ന് സംഭവിച്ചത് തുറന്ന പറഞ്ഞ് കൂട്ടുകാരി

വര്ഷങ്ങളായുള്ള പീഡനം പുറത്തറിയുമെന്ന ഭയത്തില് കഴിഞ്ഞയാഴ്ച്ചയാണ് രണ്ട് പെണ്കുട്ടികള് വിഷം കഴിച്ച ശേഷം കൈകള് കൂട്ടിക്കെട്ടി മണിമലയാറ്റില് ചാടിയത്. നാട്ടുകാര് സംഭവം കണ്ടതിനെ തുടര്ന്ന് ഇരുവരെയും രക്ഷപ്പെടുത്തിയിരുന്നു.
ഇപ്പോള് സംഭവത്തില് പീഡനത്തിനിരയായ 15കാരിയുടെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലാണ് കേസില് നിര്ണ്ണായക വഴിത്തിരിവായത്.
''എനിക്കു മരിക്കാന് പേടിയാണ്. തിരികെ പോകാം. എലിവിഷം കഴിക്കുന്നതിനു മുന്പും പാലത്തില് നിന്നു ചാടുന്നതിനു മുന്പും പലവട്ടം പറഞ്ഞതാണ്. പക്ഷേ, ഒരു നിമിഷത്തെ അവിവേകം എല്ലാം ഇങ്ങനെയാക്കി.''- കൂട്ടുകാരിയെ ഇന്നലെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോള് പൊലീസിനു ലഭിച്ച മറുപടി ഇങ്ങനെ.
കൂട്ടുകാരിയുടെ നിര്ബന്ധത്തെത്തുടര്ന്നാണ് ആറ്റില് ചാടിയതെന്നാണു വിദ്യാര്ഥിനി പൊലീസിനു നല്കിയ മൊഴി.
കേസില് പ്രതിയായ അജിത്തിനെ കാണാന് പോകണമെന്നും വീട്ടില് നിന്നു വിടാനായി എന്തെങ്കിലും കാരണം വല്യമ്മയോടു പറയണമെന്നും കൂട്ടുകാരി സംഭവദിവസം പറഞ്ഞു. 'എനിക്കു കലശലായ വയറുവേദനയാണെന്നും ആശുപത്രിയിലേക്കു അവളെയും ഒപ്പം വിടണമെന്നും' വല്യമ്മയോടു ഫോണില് വിളിച്ചുപറഞ്ഞ് അനുവാദം വാങ്ങി. റേഷന് കാര്ഡ് ആധാറുമായി ലിങ്ക് ചെയ്യണണമെന്നു നുണ പറഞ്ഞു വീട്ടില്നിന്നിറങ്ങി കോരുത്തോട്ടിലെത്തി.
അവിടെ നിന്നു കണ്ടങ്കയത്തു വനത്തിനു സമീപം കൂട്ടുകാരിക്കൊപ്പം എത്തി. അജിത്തും മറ്റൊരു സുഹൃത്തും ഈ സമയം സ്ഥലത്തെത്തി. കൂട്ടുകാരി അജിത്തുമായി വനത്തിലൂടെ നടന്നു. ഇൗ സമയം പഞ്ചായത്തിലെ ഒരു ആരോഗ്യപ്രവര്ത്തക ഇതുവഴി എത്തി.
ഇരുവരെയും സംശയാസ്പദമായി കണ്ടതു ചോദ്യം ചെയ്ത ഇവര് സംഭവം വീട്ടില് അറിയിച്ചേക്കുമെന്നു ഭയന്ന കൂട്ടുകാരി ജീവനൊടുക്കാമെന്നു പറഞ്ഞു.
പിന്നീടു മുണ്ടക്കയത്ത് എത്തി എലിവിഷം വാങ്ങി ബൈപാസ് റോഡിലൂടെ നടന്ന് വെള്ളനാടിയില് എത്തി വിഷം കഴിച്ചു. തിരികെ പോകാമെന്നു പലവട്ടം പറഞ്ഞിട്ടും അവള് കേട്ടില്ല. മരിക്കാന് പേടിയാണെന്നു പറഞ്ഞതോടെ ഷാള് കയ്യില് കെട്ടിയ ശേഷം ആറ്റിലേക്കു ചാടി.
കേസില് അറസ്റ്റിലായ എരുമേലി ചെറുവള്ളി ചീരന്പടവില് രാഹുല്രാജ് (20), കോരുത്തോട് സ്വദേശികളായ കണ്ണങ്കേരില് മഹേഷ് (20), ഏന്തംപടിക്കല് അനന്തു (20) എന്നിവര് റിമാന്ഡിലാണ്.
ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം ഉള്പ്പെടെ പെണ്കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കോരുത്തോട് സ്വദേശി അജിത്ത് (20) ഒളിവിലാണ്. പീഡനത്തിന് ഇരയായ പെണ്കുട്ടിയെ ഇന്നലെ കോട്ടയത്തെ മഹിളാ മന്ദിരത്തിലേക്കു മാറ്റി.
https://www.facebook.com/Malayalivartha

























