തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഭക്തര്ക്ക് ദര്ശനത്തിനായി ഏര്പ്പെടുത്തിയ നിയന്ത്രണം തുടരും.. അന്തിമ തീരുമാനം നാളത്തെ ദേവസ്വം ബോര്ഡ് യോഗത്തില്

തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഭക്തര്ക്ക് ദര്ശനത്തിനായി ഏര്പ്പെടുത്തിയ നിയന്ത്രണം തുടരും. എത്രനാള് നിയന്ത്രണം വേണമെന്ന കാര്യത്തില് നാളത്തെ ദേവസ്വം ബോര്ഡ് യോഗത്തില് തീരുമാനമുണ്ടാകുമെന്ന് അധികൃതര് അറിയിച്ചു. ലോക്ക്ഡൗണ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് നാളെ വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില് നാളെ കഴിഞ്ഞാലും ഭക്തര്ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം ബോര്ഡ് അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം ഉള്പ്പെടെയുള്ള ജില്ലകളില് സമ്ബര്ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ബോര്ഡ് ഭക്തര്ക്ക് പ്രവേശനം അനുവദിക്കാനുളള തീരുമാനം നീട്ടിയത്. എന്നാല് നിത്യപൂജയും ആചാരമനുസരിച്ചുള്ള ചടങ്ങുകളും ക്ഷേത്രത്തില് മുടങ്ങില്ല. കൊവിഡ് വ്യാപനം കണക്കിലെടുത് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഇത്തവണ കര്ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്പ്പണം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























