ആത്മഹത്യചെയ്ത സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്; ഏഴ് പോലീസുകാർ നിരീക്ഷണത്തിൽ

ആത്മഹത്യചെയ്തയാള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില് പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ. മൃതദേഹം ഇന്ക്വസ്റ്റ് നടത്തിയ സി.ഐ. അടക്കമുള്ള ഏഴ് ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലായത്.
ഇൗ മാസം ഇരുപത്തേഴിനാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്ന വെള്ളയില് കുന്നുമ്മലില് കൃഷ്ണന് എന്ന അറുപത്തെട്ടുകാരന് ആത്മഹത്യചെയ്തത്. കുടുംബപ്രശ്നത്തെ തുടര്ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് വ്യക്തമാക്കിയത്.
പോസ്റ്റുമോര്ട്ടത്തിന് മുന്നോടിയായി മൃതദേഹ പരിശോധന നടത്തി. മരിച്ചയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. പരിശോധനയില് ഫലം പോസിറ്റീവായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്പോകാന് ആവശ്യപ്പെട്ടത്. മൃതദേഹം കാണാനെത്തിയ നാട്ടുകാരുടെയും ബന്ധുക്കളുടെയും വിവരങ്ങള് ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ഇവരും നിരീക്ഷണത്തിൽ കഴിയേണ്ടി വരും.. മരിച്ചയാളുടെ രോഗ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























