വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു; എസ്.എന് കോളേജ് സില്വര് ജൂബിലി ആഘോങ്ങളുടെ ഭാഗമായിയുള്ള പണപിരിവിലാണ് ചോദ്യം ചെയ്യല്; ക്രൈം ബ്രാഞ്ച് എത്തിയത് ഹൈകോടതി നിര്ദേശത്തെ തുടര്ന്ന്

എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈം ബ്രഞ്ച് ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വിട്ടീലെത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ഇദേഹത്തെ ചോദ്യം ചെയ്തത്. എസ്.എന്.കോളേജിലെ സില്വര് ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പണപിരുവില് തിരുമറി നടത്തിയെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്. എസ്.എല് ട്രസ്റ്റിന്റെ ട്രെസ്റ്റിയായിരുന്ന സുബാഷ് വാസു നല്കിയ പരാതിയിലാണ് നടപടി. പരാതിയില് ഇടപ്പെട്ട ഹൈക്കോടതി എത്രയും വേഗം പരിശോധനനടത്തി റിപ്പോര്ട്ട് നല്കാന് ക്രൈം ബ്രഞ്ചിന് നിര്ദേശം നല്കി. രണ്ടാഴ്ചത്തെ സമയമാണ് അനുവദിച്ചത്. പരാതിക്കാരന് നീണ്ടകാലമായി നീതിക്കുവേണ്ടി പോരാടുകയാണെന്നും എത്രയും വേഗം അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിക്കമെന്നും കോടതി കര്ശനമായി ക്രൈം ബ്രഞ്ചിനോട് പറഞ്ഞിരുന്നു.
എസ്.എന്.ഡി.പി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയും മൈക്രോ ഫിനാന്സ് സംസ്ഥാന കോര്ഡിനേറ്ററുമായിരുന്ന കെ.കെ മോഹനന് കുറച്ചു ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യ കുറുപ്പിലും വെള്ളാപ്പള്ളിക്കെതിരെ ശക്തമായ ആക്ഷേപമാണുളളത്. ഈ ആരോപണങ്ങള് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും നിരവധിപേര് രംഗത്ത് എത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























