എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടിഞ്ഞാറ് ബ്രോഡ് വേ മുതല് കിഴക്ക് ടിഡി റോഡ് വരെ, വടക്ക് സെന്റ് ഫ്രാന്സിസ് കത്തീഡ്രല് മുതല് തെക്ക് കോണ്വെന്റ് ജംഗ്ഷന്, പബ്ലിക്ക് ലൈബ്രറി ജംഗ്ഷന് വരെയുള്ള എറണാകുളം മാര്ക്കറ്റിന്റെ ഭാഗങ്ങള് അടയ്ക്കും

എറണാകുളം മാര്ക്കറ്റിലെ വ്യാപാരികള്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പടിഞ്ഞാറ് ബ്രോഡ് വേ മുതല് കിഴക്ക് ടിഡി റോഡ് വരെ, വടക്ക് സെന്റ് ഫ്രാന്സിസ് കത്തീഡ്രല് മുതല് തെക്ക് കോണ്വെന്റ് ജംഗ്ഷന്, പബ്ലിക്ക് ലൈബ്രറി ജംഗ്ഷന് വരെയുള്ള എറണാകുളം മാര്ക്കറ്റിന്റെ ഭാഗങ്ങള് അടയ്ക്കാന് കലക്ടര് എസ് സുഹാസിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് തീരുമാനമായി. ഈ മാർക്കറ്റിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരനു കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കി. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആണ് ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചത് .
മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാംപിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കലക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. നിലവില് 26 പേരുടെ സാമ്പിള് പരിശോധിച്ചു.
സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ വിഡിയോ കോൺഫറൻസിൽ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ അകലം പാലിച്ചില്ലെങ്കിൽ മുഴുവൻ കടകളും അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരും സാമൂഹിക അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു
മന്ത്രി വി. എസ് സുനില്കുമാര്, എം. പി ഹൈബി ഈഡന്, ഡി.സി.പി ജി. പൂങ്കുഴലി തുടങ്ങിയവര് വീഡിയോ കോണ്ഫെറെന്സിലൂടെ പങ്കെടുത്തു....... എം.എല്.എ ടി. ജെ. വിനോദ്, സബ് കളക്ടര് സ്നേഹില് കുമാര് സിങ്, അസിസ്റ്റന്റ് കളക്ടര് രാഹുല് കൃഷ്ണ ശര്മ, ഡി.എംഒ ഡോ. എന്. കെ കുട്ടപ്പന്, വ്യാപാരി വ്യവസായി പ്രതിനിധികള് തുടങ്ങിയവരും യോഗത്തില് പങ്കെടുത്തു......
https://www.facebook.com/Malayalivartha

























