കനാലിലേക്ക് മറിഞ്ഞ ടിപ്പര് ലോറിയില് നിന്നും നീന്തല് അറിയാത്ത ഡ്രൈവറെ കരയ്ക്കെത്തിച്ചത് ജെസിബി ഉപയോഗിച്ച്!

ഇന്നലെ രാത്രി 8- മണിയോടെ ചവറ കെഎംഎംഎല് എംഎസ് യുണിറ്റിനു സമീപം ഒരു ടിപ്പര് ലോറി ടി എസ് കനാലിലേക്ക് മറിഞ്ഞു. എം എസ് യൂണിറ്റിലേക്ക് എത്തിയ ലോറി ബാര്ജില് കയറ്റി ടി എസ് കനാല് കടത്തുന്നതിനിടെയായിരുന്നു അപകടം.
കെ എംഎംഎല് അഗ്നി രക്ഷാ സേനയും ചവറ പൊലീസും സ്ഥലത്ത് എത്തി. മുങ്ങിയ ടിപ്പര് ലോറി കരയ്ക്കെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വൈകിട്ട് 6 നു ശേഷം ഭാര വണ്ടികള് ടി എസ് കനാല് കടത്തരുതെന്ന് നിര്ദേശമുണ്ട്.
കനാലിലേക്ക് മറിഞ്ഞ ടിപ്പറിലെ ഡ്രൈവര്ക്ക് നീന്തല് വശമുണ്ടായിരുന്നില്ല. ഒടുവില് ഡ്രൈവറെ ജെസിബി ഉപയോഗിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























