മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ബഹുരാഷ്ട്ര കുത്തക കമ്ബനിയുടെ വക്താവായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രൈസ് വാട്ടര് കൂപ്പര് ഹൗസിന് ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇബസ് പദ്ധതിയുടെ കണ്സള്ട്ടന്സി നല്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങള് നില നില്ക്കുന്നതല്ല. സെബി നിരോധിച്ച കമ്ബനിയും കണ്സള്ട്ടന്സി നല്കിയ കമ്ബനിയും തമ്മില് ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യയില് ഏതാണ്ട് ഒമ്ബത് വലിയ കേസുകളില് പ്രതിസ്ഥാനത്തു നില്ക്കുന്ന പി.ഡബ്ല്യു.സിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. പ്രൈസ് വാട്ടര് ഹൗസ് ഇന്ത്യയെന്നത് െ്രെപസ് വാട്ടര് കൂപ്പറിന്റെ ഇന്ത്യയിലെ കമ്ബനിയാണ്. ഈ കമ്ബനി പല പേരുകളിലായി പ്രവര്ത്തിക്കുന്നുണ്ടെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്. സെബിയുടെ ഉത്തരവ് വായിച്ചുനോക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കത്തക്കവിധമാണ് കാര്യങ്ങള് പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.നിക്സി (എന്.ഐ.സി.എസ്.ഐ)എംപാനല് കമ്ബനിയായതിനാലാണ് ടെന്ഡര് ഇല്ലാതെ നല്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























