Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇനിയുള്ള രണ്ടുദിവസങ്ങള്‍ തിരുവനന്തപുരത്ത് നിര്‍ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍... തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്‍, ഇവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം .. സ്രവപരിശോധന ഇന്ന് നടത്തും

04 JULY 2020 02:16 PM IST
മലയാളി വാര്‍ത്ത

ഇനിയുള്ള രണ്ടുദിവസങ്ങള്‍ തിരുവനന്തപുരത്ത് നിര്‍ണായകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് ബാധിച്ചത് സമരക്കാരില്‍ നിന്നാകാം എന്നാണ് വിലയിരുത്തല്‍ . പൊലീസുകാരന്‍ എല്ലാദിവസവും സമരക്കാരെ നേരിട്ടയാളാണ്. വീട്ടുകാര്‍ക്കോ, എ.ആര്‍ ക്യാംപിലെ മറ്റു പൊലീസുകാര്‍ക്കോ രോഗമില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേരാണുള്ളത്. ഇവരോടു ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. സ്രവപരിശോധന ഇന്ന് നടത്തും. തിരുവനന്തപുരം എആര്‍ ക്യാംപ് കന്റീന്‍ മൂന്നുദിവസത്തേക്ക് അടച്ചു. തിരുവനന്തപുരത്ത് പകലും നിയന്ത്രണം വേണമെന്ന് ഡിസിപി ദിവ്യാ ഗോപിനാഥ് പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ സ്വയംനിയന്ത്രണം പാലിക്കണം. വൈകുന്നേരം വെറുതെ പുറത്തിറങ്ങരുത്.

നന്ദാവനം എആര്‍ ക്യാംപിലെ പൊലീസുകാരനു പുറമേ പൂന്തുറ, മണക്കാട്, പാറവിള സ്വദേശികളായ 3 പേര്‍ക്കു കൂടി കോര്‍പറേഷന്‍ പരിധിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. പാളയം സാഫല്യം കോംപ്ലക്‌സിനു പുറമേ പാളയം മാര്‍ക്കറ്റും അടച്ചു. സാഫല്യം കോംപ്ലക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി വില്‍പനക്കാരനും അമ്പലത്തറ കുമരിച്ചന്തയിലെ മത്സ്യവില്‍പനക്കാരനും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല.വിഎസ്എസ്സിയില്‍ ജോലി ചെയ്യുന്ന 2 പേര്‍ക്കു രോഗം ബാധിച്ച സാഹചര്യത്തില്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിഎസ്എസ്സിയില്‍ ജോലിക്കെത്തുന്നവര്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. പൂന്തുറ, വഞ്ചിയൂര്‍, പാളയം വാര്‍ഡുകളിലെ ചില പ്രദേശങ്ങളും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വഴുതൂര്‍ വാര്‍ഡും ബാലരാമപുരം പഞ്ചായത്തിലെ തളിയില്‍ വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി.

കോവിഡ് രോഗികള്‍ കൂടിയതോടെ തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയിലെടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന. നിബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കുമെന്നാണ് മുന്നറിയിപ്പ്.
ന്മ നഗരപരിധിയിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. പുറത്തിറങ്ങുന്നവര്‍ യാത്ര ചെയ്ത വിവരം, എവിടെയൊക്കെ സന്ദര്‍ശിച്ചു തുടങ്ങിയ മുഴുവന്‍ സഞ്ചാര പഥവും ഡയറില്‍ രേഖപ്പെടുത്തണം.

 നിയന്ത്രണങ്ങളുടെ ഭാഗമായി മാര്‍ക്കറ്റുകളിലെ കടകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ക്രമീകരണം
 പഴം,പച്ചക്കറി കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം
പലവ്യഞ്ജനം, സ്റ്റേഷനറി, ചിക്കന്‍ എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.
 മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങളുള്‍പ്പെടെ മറ്റുവ്യാപാര സ്ഥാപനങ്ങള്‍ ഓരോ കാറ്റഗറിയിലും മൊത്തം സ്ഥാപനങ്ങളുടെ 50 % സ്ഥാപനങ്ങള്‍ മാത്രം ഓരോ ദിവസവും പ്രവര്‍ത്തിക്കണം.

മാളിലെ സൂപ്പര്‍ മാര്‍ക്കറ്റ് ക്രമീകരണം

തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കണം..അവധി ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രം.
പാളയം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണായ സാഹചര്യത്തില്‍ പാളയം കണ്ണിമേറ മാര്‍ക്കറ്റ് അടച്ചുപൂട്ടി. സാഫല്യം കോംപ്ലക്‌സിലെ സ്റ്റോര്‍ ജീവനക്കാരനായ അസം സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം . സാഫല്യം കോംപ്ലക്‌സ് വ്യാഴാഴ്ച അടച്ചിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാനായിരുന്നു കോര്‍പറേഷന്‍ തീരുമാനിച്ചത്. ഇതില്‍ ജില്ലാഭരണകൂടം ആശങ്ക അറിയിച്ചതോടെ കോര്‍പറേഷന്‍ തീരുമാനം മാറ്റുകയായിരുന്നു. മാര്‍ക്കറ്റും ഈ ഭാഗത്തെ മറ്റു കടകളും ഹോട്ടലുകളും 7 ദിവസത്തേക്കു അടച്ചിടാന്‍ മേയര്‍ കെ.ശ്രീകുമാര്‍ നിര്‍ദേശം നല്‍കി. രാവിലെ മാര്‍ക്കറ്റിലും സാഫല്യം കോംപ്ലക്സിലും അണുനശീകരണം നടത്തുകയും ചെയ്തു.

രോഗബാധിതനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയാറാക്കാന്‍ നടപടി തുടങ്ങി. 18നാണു രോഗ ലക്ഷണങ്ങള്‍ ഉണ്ടായത്. 27നു കടയില്‍ ജോലിക്കെത്തി. സ്ഥാപനത്തിലെ ജീവനക്കാര്‍ തുടങ്ങി ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം പേരും നഗരത്തിലെ താമസക്കാരാണ്. വഞ്ചിയൂരില്‍ ലോട്ടറി കച്ചവടക്കാരനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവിടെയും നിയന്ത്രണം കടുപ്പിച്ചു. സെക്രട്ടേറിയറ്റ് റോഡ്, ആയുര്‍വേദ കോളജ് ജംക്ഷന്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി.

"



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends