കണ്ണൂരില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടങ്ങള്‍ സിപിഎം സംഘം സന്ദര്‍ശിച്ചു

കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കണ്ണൂര്‍ ഉളിക്കല്‍ കാലാങ്കി മേലോത്തുംകുന്ന് ഭാഗത്തെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നശിപ്പിച്ച കൃഷിയിടങ്ങള്‍ സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
കുഴിയംപ്ലാക്കല് ജോണി, മലയില്‍ സുബി, വയലില്‍ തോമസ്, ചേക്കാതടം ചാക്കോ, വരമ്പുങ്കല്‍ വര്‍ഗീസ് എന്നിവരുടെ കൃഷിയിടങ്ങളാണു നശിപ്പിക്കപ്പെട്ടത്. കൃഷിയിടങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്ന് ബിനോയ് കുര്യന് ആവശ്യപ്പെട്ടു.
മതിയായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നേടിക്കൊടുക്കാന്‍ ആവശ്യമായ എല്ലാ പിന്തുണയും സിപിഎം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഉളിക്കല്‍ ലോക്കല്‍ സെക്രട്ടറി പി.കെ.ശശി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അനീഷ് ഉളിക്കല്‍, തോമസ് പുന്നക്കുഴി, സരുണ്‍ തോമസ്, കാലാങ്കി ബ്രാഞ്ച് സെക്രട്ടറി ജോസ് മണ്ഡപത്തില്‍, ഉത്തമന് കോങ്ങാട്ട്, ജോസ് ഓരത്തേല്‍, റോയ് മുളന്താനം, ജോമോന്, അബിന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























