ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റീന്‍ സംബന്ധിച്ചുള്ള നിലപാടില്‍ മാറ്റമില്ലാതെ ആരോഗ്യവകുപ്പ്

മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ സംഘടനാ ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഇല്ലെന്ന നിലപാടില്‍ ആരോഗ്യവകുപ്പ് അയവു വരുത്താന്‍ തയ്യാറായില്ല. ഈയാഴ്ച മുതല്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എവിടേക്കു പോകുമെന്ന ചോദ്യത്തിനു മാത്രം ആരോഗ്യ വകുപ്പ് വ്യക്തമായ മറുപടി നല്‍കുന്നില്ല.
ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു സൗജന്യ ക്വാറന്റീന്‍ സൗകര്യം ഒരുക്കാമെന്നു കലക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു. 10 ദിവസം ഡ്യൂട്ടിയും പിന്നീടുള്ള 7 ദിവസം ഡ്യൂട്ടി ഓഫും എന്നതാണു സര്‍ക്കാര്‍ ഉത്തരവെന്നും ആരോഗ്യപ്രവര്‍ത്തകരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കുമെന്നാണു ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
കോവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു താമസിക്കാന്‍ വീട് വാടകയ്ക്കു പോലും ലഭിക്കുന്നില്ലെന്നും പുതിയ നയം തിരുത്തണമെന്നുമാണു സംഘടനകള്‍ ഉള്‍പ്പെടെ പറയുന്നത്. അതിനാല്‍ തങ്ങല്‍ക്ക് സുരക്ഷയും ക്വാറന്റീനും ഒരുക്കുകയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
എന്നാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെയും ജില്ലാ ഭരണകൂടം ഇടപെട്ടാണ് ക്വാറന്റീന്‍ സൗകര്യം നല്‍കിയിരുന്നത്. അതു തുടരുന്നതിനു തടസ്സമില്ലെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ ക്വാറന്റീന്‍ സൗകര്യം നല്‍കുന്നതിനു ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ തയാറാണെന്ന് കലക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു.
https://www.facebook.com/Malayalivartha
























