ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗശേഷമുള്ള ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നൽകിയത്. 'വിവാദ വനിതയ്ക്ക്' മുഖ്യമന്ത്രിയുടെ ഓഫീസിനു ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാര്‍സല്‍ വന്നത് സര്‍ക്കാരിന്റെ ഏജന്‍സിക്കല്ല. ഐ.ടി വകുപ്പിന്റെ പ്രോജക്ടുകളില്‍ മാര്‍ക്കറ്റിംഗ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത്. നിയമനം കരാര്‍ വഴിയാണ് നിയമനം. വനിതയെ ജോലിക്കെടുത്തത് പ്ളേസ്മെന്റ് ഏജന്‍സി വഴിയാണ്. മുന്‍കാല നിയമനങ്ങളൊന്നും സര്‍ക്കാര്‍ നടത്തിയതല്ല. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും നടന്നിട്ടില്ല. പൊതുസമൂഹത്തില്‍ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും കള്ളക്കടത്ത് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്ന കാര്യമല്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളം കേന്ദ്ര സര്‍ക്കാരിന് കീഴിലാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ ഐ.ടി സെക്രട്ടറിയെ പദവിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. മാറ്റത്തിന്റെ അര്‍ത്ഥം നിയമപരമായ ആരോപണം ഉയര്‍ന്നു എന്നല്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























