Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സ്വപ്നയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ മുഖ്യന്റെ ഓഫീസും കാണുമെന്ന് ഷാഫി പറമ്ബില്‍

07 JULY 2020 09:46 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഷാഫി പറന്പില്‍ എംഎല്‍എ. തെറ്റ് ചെയ്തിട്ടില്ലായെന്ന് മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞാല്‍ പോരാ. സ്പ്രിംഗഌ ഇടപാടിലും ബെവ് ക്യു കരാറിലും പമ്ബയിലെ മണലൂറ്റിലുമടക്കം മുഖ്യമന്ത്രി ആദ്യം പറഞ്ഞ നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്ബര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസും കാണുമെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഷാഫി പറന്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

2016 ഒക്ടോബര്‍ 20 ന് യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമ്‌ബോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ല, പിണറായി വിജയനാണെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല, കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്ക് നിയമനം നല്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് പ്രചരിപ്പിക്കുന്നത്.
തമ്ബാനൂര്‍ രവിക്ക് സ്വപ്നയെന്ന പേരില്‍ ഒരു മരുമകള്‍ ഇല്ലായെന്ന്, വ്യാജ പ്രചരണം നടത്തുന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്ന ഫോട്ടോയില്‍ നില്‍ക്കുന്ന വനിത സ്വപ്നയല്ല എന്നതും അവര്‍ക്കറിയാം.

ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പങ്കെടുത്ത കെ.എസ്.യു. നേതാവ് സച്ചിന്റെ കല്യാണ ഫോട്ടോ സരിത് കുമാറിന്റേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നവര്‍ക്കും വസ്തുതകള്‍ അറിയാത്തവരല്ല..

ഇതെല്ലാം അറിഞ്ഞിട്ടും വ്യാജ നിര്‍മ്മിതികള്‍ ന്യായീകരണ തൊഴിലാളികള്‍ ചമക്കുന്നതിന്റെ കാരണം വളരെ വ്യക്തമാണ്. സംരക്ഷിക്കാനുള്ളത് ശിവശങ്കരനെയല്ലാ, പിണറായി വിജയനെ തന്നെയാണ്. അതു കൊണ്ട് തന്നെയാണ് ഒരു ദിവസം കൊണ്ട് ഇത്രയധികം വ്യാജ പ്രചരണങ്ങള്‍ അവര്‍ നടത്തിയത്.

ഒരു ശിവശങ്കരന് വേണ്ടി ഇത്രയധികം ഫേക്ക് പോസ്റ്റുകള്‍ ഉണ്ടാക്കേണ്ട ആവശ്യം സി.പിഎമ്മിനില്ല.

ഇത് കേവലം ഒരു അഴിമതി കേസല്ല. 100 കോടിയുടെ സ്വര്‍ണ്ണം, ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴി കടത്തിയിട്ടുണ്ട് എന്ന് സരിത് തന്നെ പറയുന്നു. അതിന് നേതൃത്വം നല്‍കിയ ഒരാളെ സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡും കൊടുത്ത്, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉന്നതരേയും ഉപയോഗിച്ച് കള്ളക്കടത്ത് പാര്‍സല്‍ തുറന്ന് നോക്കാന്‍ പോലും പാടില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് പറയിപ്പിക്കുന്ന അവസ്ഥയിലേക്ക് തന്നെ വളര്‍ന്ന ഒരു രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തം ശിവശങ്കരനില്‍ മാത്രം ഒതുങ്ങുന്നതല്ല.

അത് കൊണ്ട് തടി തപ്പാമെന്ന് മുഖ്യമന്ത്രി കരുതണ്ട. സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്ബര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസും കാണും.

തെറ്റ് ചെയ്തിട്ടില്ലായെന്ന് മുഖ്യമന്ത്രി സ്വന്തമായി പറഞ്ഞാല്‍ പോരാ. സ്പ്രിംഗഌ ഇടപാടിലും ബെവ് ക്യു കരാറിലും പമ്ബയിലെ മണലൂറ്റിലുമടക്കം മുഖ്യമന്ത്രി ആദ്യം പറഞ്ഞ നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുമായി സ്വപ്നയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍, ഈ രാജ്യദ്രോഹ കേസില്‍ സമഗ്രമായ സിബിഐ അന്വേഷണം യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (26 minutes ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (32 minutes ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (35 minutes ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (39 minutes ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (42 minutes ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (48 minutes ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (52 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (56 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (1 hour ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (1 hour ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (7 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (7 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (8 hours ago)

Malayali Vartha Recommends