Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം


ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത: മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം...


ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികൾ ഷോയിൽ:- ബിഗ് ബോസ് മലയാളം ആറാം സീസൺ സംപ്രേക്ഷണം നിർത്തിവയ്പ്പിക്കാമെന്ന് ഹൈക്കോടതി:- മോഹൻലാലിനും നോട്ടീസ്..


ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

സ്വപ്‌നയുടെ കുടുക്കല്‍ തന്ത്രമിങ്ങനെ... ഷേക്കുമാരോടൊപ്പം പറുദയിട്ട് അറബി സംസാരിച്ച് നിന്ന സ്വപ്ന സുരേഷിനെ കണ്ടാല്‍ ആരായാലും ബഹുമാനിച്ചു പോകും; ബഹുമാനം കിട്ടിയില്ലെങ്കില്‍ അത് ചോദിച്ച് വാങ്ങാനും സ്വപ്നയ്ക്കറിയാം; അതിനിരയായ പോലീസുകാരുമുണ്ട്; പല ഉന്നതരും കരുതിയത് സ്വപ്ന നയതന്ത്ര പ്രതിനിധിയെന്നാണ്

08 JULY 2020 09:42 AM IST
മലയാളി വാര്‍ത്ത

More Stories...

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബോംബെ ഹൈക്കോടതി...

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല് അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കവേയാണ് വിധി തട്ടിയെടുത്തത്, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്

സ്വപ്ന സുരേഷിനോടൊപ്പം ഫോട്ടോയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍ ഇപ്പോള്‍ എങ്ങനെ മറുപടി പറയണമെന്നറിയാതെ കുഴങ്ങുകയാണ്. ഒന്നുമല്ലാതിരുന്ന സ്വപ്ന സുരേഷ് തീര്‍ത്ത മായിക ലോകത്ത് സകലരും പെട്ടുപോകുകയായിരുന്നു. ഉന്നതരുമായുള്ള സ്വാധീനം എല്ലായിടത്തും ദുരുപയോഗം ചെയ്ത് വിലസുകയായിരുന്നു സ്വപ്‌ന. കോണ്‍സലാര്‍ ജനറലിന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറി എന്ന നിലയില്‍ യു.എ.ഇ കോണ്‍സലേറ്റിലെ അധികാരകേന്ദ്രം സ്വപ്നയായിരുന്നു. ഔദ്യോഗിക പരിപാടികളില്‍ പോലും അറബികളെ പുറകിലാക്കി സ്വപ്ന വേദി കൈയ്യടക്കിയിരുന്നു. അതിനാല്‍ തന്നെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രതിപക്ഷ നേതാക്കളും അവര്‍ എന്തെക്കയോ ആണ് എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പല ഔദ്യോഗിക യോഗത്തില്‍പോലും കോണ്‍സലേറ്റ് പ്രതിനിധിയെപ്പോലെ പങ്കെടുത്തു. നയതന്ത്ര അഭിപ്രായങ്ങള്‍ പറഞ്ഞു. അവരെ ഡിപ്ലോമാറ്റ് അഥവാ നയതന്ത്ര പ്രതിനിധി എന്നു കരുതിയെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ യു.എ.ഇ പൗരന് മാത്രമേ നയതന്ത്ര പ്രതിനിധിയാകാന്‍ കഴിയൂ. പക്ഷെ സ്വപ്നയാകട്ടെ എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ബഹുമാനം എന്നും സ്വപ്ന ചോദിച്ച് വാങ്ങിച്ചിരുന്നു. മണക്കാട്ടെ കോണ്‍സലേറ്റിലേക്ക് ഡ്യൂട്ടിക്കെത്തുമ്പോള്‍ ഗേറ്റില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ല. അവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍സലേറ്റില്‍ നിന്ന് പോലീസ് ഉന്നതരില്‍ ശുപാര്‍ശയെത്തി. കോണ്‍സലേറ്റ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്നായിരുന്നു ആക്ഷേപം. ഇതേത്തുടര്‍ന്ന് പൊലീസുകാരെ മാറ്റി. ആറുമാസം മുമ്പ് തിരിമറി കാട്ടിയതിനെ തുടര്‍ന്ന് കോണ്‍സലേറ്റിലെ ജോലി ഇല്ലാതായെങ്കിലും ഇക്കാര്യം മറച്ചുവച്ചാണ് സ്വപ്ന അധികാര കേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകയായത്.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി നല്‍കിയ കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അവരും അറിഞ്ഞു സ്വപ്നയുടെ പവര്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് വൈകിപ്പിക്കുന്നതെന്തെന്ന് ചോദിച്ച് കയര്‍ത്തു. അന്ന് ചിലരുടെ ഇടപെടല്‍ കാരണം ഉടനടി സ്വപ്നയെ വിട്ടയച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് ഇതില്‍ പെടാതെ പിന്നീട് വിശദമായ അന്വേഷണം നടത്തിയാണ് തട്ടിപ്പുകേസില്‍ പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തടയാന്‍ ഉന്നതന് കഴിഞ്ഞില്ല. അതേസമയം അന്വേഷണം ശക്തമാക്കുകയും സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ജോലിയില്‍നിന്ന് പുറത്താക്കാന്‍ ആള്‍മാറാട്ടം നടത്തിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ഐടി വകുപ്പില്‍ സ്വപ്ന സുരേഷിന് ജോലി നല്‍കിയത് എന്നത് മറ്റൊരു വിരോധാഭാസം.

എയര്‍ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ 17 പെണ്‍കുട്ടികളുടെ പേരില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് പരാതി തപാലില്‍ ലഭിക്കുകയായിരുന്നു. പരാതിയിലെ രണ്ടാംപേരുകാരിയായ പാര്‍വതി സാബു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സിബുവിനെതിരെ ആഭ്യന്തര അന്വേഷണ സമിതി അച്ചടക്ക നടപടി സ്വീകരിച്ചത്.

ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.സ്വപ്ന സുരേഷാണ് പാര്‍വതി സാബു എന്നപേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍, രണ്ടു മാസം മുന്‍പാണ് സാറ്റ്‌സില്‍ ജോലിയില്‍ പ്രവേശിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന അനുമാനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. അതാണിപ്പോള്‍ സ്വര്‍ണക്കടത്തോടെ വീണ്ടും പൊങ്ങി വരുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (9 minutes ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (15 minutes ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല് അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തി  (41 minutes ago)

രൂപയില്‍ റെക്കോര്‍ഡ് ഇടിവ്.... യുഎസ് ഡോളറിനെതിരെ 83.51 നിലവാരത്തിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു  (51 minutes ago)

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം  (1 hour ago)

രാമനവമി ദിനത്തില്‍ അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാംലല്ലയുടെ സൂര്യാഭിഷേകം...പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് അയോദ്ധ്യാ രാമക്ഷേത്രത്തില്‍ രാമനവമി ആഘോഷം നടക്കുന്നത്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് കുടുംബവുമായി സംസാരിച്ചു... മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ്  (1 hour ago)

കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി വിധി ഇന്ന്  (2 hours ago)

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി....  (2 hours ago)

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം...അപകടത്തില്‍ നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക  (2 hours ago)

ആശ്വാസത്തോടെ പെട്ടുപോയവര്‍... കരുവന്നൂര്‍ തട്ടിപ്പില്‍ ആഞ്ഞടിച്ച് നരേന്ദ്ര മോദി; കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നല്‍കാന്‍ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന്  (2 hours ago)

ആവേശ കൊടുങ്കാറ്റ്... ഐപിഎല്‍ ചരിത്രത്തിലെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു; 41 പന്തില്‍ 102 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ഹൈദരാബാദിന്റെ കോട്ട കാത്തു; തിരിച്ചടിച്ച് കാ  (2 hours ago)

Malayali Vartha Recommends