റോഡ് ഇടിഞ്ഞ് ലോറി മറിഞ്ഞത് റോഡരികിലെ വീട്ടിലേക്ക്, ചാടിയിറങ്ങി വീട്ടുകാര്‍ക്ക് ഡ്രൈവര്‍ മുന്നറിയിപ്പ് നല്കിയതിനാല് ദുരന്തം ഒഴിവായി!

കോഴിക്കോട് ജില്ലയില്‍ കുന്നത്തുപാലത്തിനടുത്ത് ലോഡ് കയറ്റി പോകുന്നതിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്നു.
ലോറി തലകീഴായി റോഡരികിലെ വീട്ടിലേക്കു മറിഞ്ഞു. കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ - കോട്ടേക്കാവ് റോഡിലായിരുന്നു അപകടം.
അപകടത്തില്‍ കുന്നത്തുപാലം അബൂബക്കറിന്റെ വീടിന്റെ ഭിത്തിയും മുറിയും തകര്‍ന്നു.
ലോറി മറിയുന്നതിനിടെ ചാടിയിറങ്ങിയ ഡ്രൈവര്‍ വീട്ടുകാരോട് ഒഴിഞ്ഞുമാറാന്‍ വിളിച്ചു പറഞ്ഞതിനാല്‍ അപായം ഒഴിവായി.
കോട്ടേക്കാവ് റോഡ് പണിക്ക് മെറ്റല്‍ കയറ്റി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
https://www.facebook.com/Malayalivartha
























