പൊലീസുകാര്‍ ക്വാറന്റീലായ അവസരം മുതലെടുത്ത് ഭാരതപ്പുഴയുടെ തീരങ്ങളില്‍ മണല്‍ക്കടത്ത് ശക്തം

എസ്ഐ അടക്കം 18 പൊലീസുകാര്‍ ക്വാറന്റീനിലായ അവസരം മുതലാക്കി തിരുനാവായ മുതല്‍ പുറത്തൂര്‍ വരെയുള്ള ഭാരതപ്പുഴയുടെ തീരങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് മണല്‍ക്കടത്ത് ശക്തമായി.
തിരുനാവായ മുതല്‍ പുറത്തൂര്‍ വരെയുള്ള തീരപ്രദേശങ്ങളില്‍ നിന്ന് രാവും പകലുമെന്നില്ലാതെ നൂറു കണക്കിന് ലോഡ് മണലാണ് പുഴയില്‍ നിന്ന് വാരുന്നത്. കഴിഞ്ഞ മാസം മണല്‍ കടത്താന്‍ ശ്രമിച്ച 6 വഞ്ചികളും മുപ്പതോളം ലോഡ് മണലും പൊലീസ് പിടിച്ചെടുത്തിരുന്നു. എസ്ഐ ക്വാറന്റീനിലായ വിവരത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ മണല്‍ക്കടത്ത് സംഘം വീണ്ടും സജീവമായി.
അതിഥിത്തൊഴിലാളികളെ ഉപയോഗിച്ചാണ് മണല്‍ വാരല്‍. ഒരു വഞ്ചി നിറയെ മണല്‍ വാരി നല്കിയാല് 2000 രൂപയാണ് ഇവര്‍ക്ക് കൂലി. ഇതിനായി വലിയ ഫൈബര്‍ വള്ളങ്ങളും, കന്നാസുകള്‍ കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളുമാണ് ഉപയോഗിക്കുന്നത്. അതേ സമയം ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട റവന്യു അധികൃതര്‍ നിശബ്ദരാണെന്ന് ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























