വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റുമുക്ക് പാണന് കോളനിയില്‍ പുതുവല്‍വിള വീട്ടില്‍ രാഹുല്‍ (19), ചെറുന്നിയൂര്‍ കാറാത്തല ലക്ഷംവീട് കോളനിയില്‍ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. 15കാരിയെ പീഡിപ്പിച്ചശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂര്‍ക്കടയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
17കാരിയെ കൂട്ടിക്കൊണ്ടുപോയി മൂങ്ങോട് കായലിന് സമീപം കുറ്റിക്കാട്ടില്‍വെച്ച് പീഡിപ്പിച്ചശേഷം ഒളിവില്‍പോയ ഷിജുവിനെ കാറാത്തലക്ക് സമീപംവെച്ചാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയിന്മേല് അന്വേഷണം നടക്കവെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ ഫറോസ്. ഐ, സബ് ഇന്‍സ്പെക്ടര്‍ അനില്‍.ആര്.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനില്‍രാജ്, വനിതാസെല്‍ സബ് ഇന്‍സ്പെക്ടര്‍ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha