സ്വര്‍ണക്കടത്ത് കേസില്‍ സി.പി.ഐക്ക് ഇഷ്ടം പ്രതിപക്ഷത്തിനൊപ്പം നില്ക്കാന്? സര്‍ക്കാരിനെ വിമര്‍ശിച്ചു സി.പി.ഐ മുഖ്യപത്രം; ആരോപണം പോലും ഒഴിവാക്കപ്പെടേണ്ടതെന്ന് സി.പി.ഐ
എല്‍.ഡി.എഫിലെ പ്രതിപക്ഷ സ്വരമായ സി.പി.ഐ പതിവ് തെറ്റിച്ചില്ല. സ്വര്‍ണ കടത്ത് കേസിലും സി.പി.ഐക്ക് ഇഷ്ടം പ്രതിപക്ഷത്തിന്റെ നിലപാടുകളോട്. സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം എഴുതക്കൊണ്ടാണ് പരസ്യമായി വിമര്‍ശനം പരോക്ഷമായി ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്താണെന്നാണ് മുഖപ്രസംഗത്തില്‍ ജനയുഗം പറയുന്നത്. അതായത് മുഖ്യമന്ത്രിക്കും ഓഫീസിനും വീഴ്ച പറ്റിറ്റുണ്ടെന്ന് സി.പി.ഐ പറയാതെ പറയുന്നത്.
സ്വര്‍ണക്കടത്ത്; സമഗ്ര അന്വേഷത്തിലൂടെ വസ്തുകള്‍ പുറത്തുവരണമെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം നല്‍കിയിരിക്കുന്നത്. സ്വപ്നയുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി. സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമത വഹിക്കുന്ന എം. ശിവശങ്കറിനെ തല്‍സ്ഥാനങ്ങളില്‍ നിന്നും ഇന്നലെ മാറ്റിയിരുന്നു. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്വരുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തായിരുന്നുവെന്നാണ് മുഖപ്രസംഗം പറയുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം.ശിവശങ്കറിനെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും മുഖപ്രസംഗത്തില്‍ സര്‍ക്കാരിനെ ചെറുതായി ന്യായികരിക്കുകയും സോളാര്‍ കേസു ഓര്‍മ്മിപ്പിച്ച് കുത്തുകയും ചെയ്യുന്നുണ്ട്.
നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വര്‍ണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുകള്‍ സത്യസന്ധമായി പുറത്തു കൊണ്ടു വരാനുള്ള നടപടികളുണ്ടാവണം. ഏത് അന്വേഷത്തെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതയുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടു വരുക തന്നെ വേണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കമ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടു വരികയും അര്‍ഹമായ സിക്ഷ ലഭ്യമാക്കുകയും വേണമെന്നും മുഖപ്രസംഗം പറയുന്നു.
https://www.facebook.com/Malayalivartha