തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍... കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണത്തിനായി സിബിഐ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്കാണ് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവര്‍ ചര്‍ച്ച നടത്തുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരണം നടത്തുന്നതിനായാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.
ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന വിവരങ്ങളും സിബിഐ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനൊപ്പം, രാജ്യസുരക്ഷയും രാജ്യാന്തര സ്വഭാവവും പരിഗണിച്ച് സിബിഐ അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























