പശുത്തൊഴുത്തിലേക്കുപോയ ലീലാമ്മയെ തൊഴുത്തിന് സമീപം മറഞ്ഞുനിന്ന അയല്‍വാസിയായ ചന്ദ്രന് അരിവാള്‍ കൊണ്ട് ഇടതുകൈക്ക് വെട്ടി, നിലവിളി കേട്ടെത്തിയ അനില്‍കുമാറിന്റെ കൈയ്യിലും വെട്ടി, മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ദമ്പതികളെ അയല്‍വാസി വെട്ടി പരിക്കേല്പിച്ച് കടന്നുകളഞ്ഞു...

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ദമ്പതികളെ അയല്‍വാസി വെട്ടി പരിക്കേല്പിച്ച് അക്രമി കടന്നുകളഞ്ഞു... മാന്തുരുത്തി പന്തമാക്കല്‍ അനില്‍കുമാര്‍ (53), ഭാര്യ ലീലാമ്മ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംഭവത്തെ തുടര്‍ന്ന് അയല്‍വാസി അടിമാലിയില്‍ ചന്ദ്രനെതിരെ കറുകച്ചാല്‍ പൊലീസ് കേസെടുത്തു. തിങ്കലാഴ്ച രാവിലെ 7.10 ഓടെയായിരുന്നു സംഭവം നടന്നത്.
പശുത്തൊഴുത്തിലേക്കുപോയ ലീലാമ്മയെ തൊഴുത്തിന് സമീപം മറഞ്ഞുനിന്ന ചന്ദ്രന് അരിവാള്‍ കൊണ്ട് ഇടതുകൈക്ക് വെട്ടുകയായിരുന്നു. ലീലാമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ അനില്‍കുമാറിന്റെ കൈയിലും ചന്ദ്രന് വെട്ടി.സംഭവശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ഇരുവരെയും അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര് തമ്മില്‍ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച് പ്രശ്നമുണ്ടായിരുന്നതായി കറുകച്ചാല്‍ പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























