സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു; പ്രമുഖ വക്കിലന്മാര് എത്തും; ഒളിവില്‍ കഴിയുന്നത് സര്‍ക്കാരിന്റെ മുക്കിന് താഴെ; അറിഞ്ഞിട്ടും അറിയാതെ പോലീസ് സംരക്ഷിക്കുകയാണോ?
സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ള ആളുകള്‍ സമീപിച്ചു. എന്നാല്‍ പിന്നീട് ആശയവിനിമയം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും കോടതിയില്‍ ഹാജരാകാന്‍ സ്വപ്നയുടെ ആളുകള്‍ സമീപിച്ചതായി സൂചനയുണ്ട്.
അതിനിടെ കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ കസ്റ്റംസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി. സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിത്തി അന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. ക്രമിനല്‍ കേസാണെങ്കില്‍ സി.ബി.ഐയും പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെങ്കില്‍ എന്‍.ഐ.എയും അന്വേഷിക്കാനാണ് സാധ്യത. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ, ഈ പണം എവിടേയ്ക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏതു വിവരവും വിശ്വസനീയമായ ഏജന്‍സിയ്ക്ക് കൈമാറുന്നതില്‍ തടസ്സമില്ലെന്നാണ് കസ്റ്റംസിന്റെ നിലപാട്.
സ്വര്‍ണക്കടത്തിലെ പ്രതി സരിത്തിനെ പിടികൂടിയതിന് പിന്നാലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയിരുന്നു. സ്വപ്നയുടെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം പെന്‍െ്രെഡവ്, ലാപ്ടോപ് തുടങ്ങി നിരവധി തെളിവുകള്‍ കണ്ടെടുത്തിരുന്നു. ഒളിവിലുള്ള സ്വപ്നയെ കണ്ടെത്താന്‍ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha