സ്വപ്നയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്; സ്വപ്ന കേരളം വിട്ടില്ല; ഇപ്പം പിടിച്ചാല്‍ കിട്ടും; ഇല്ലെങ്കില്‍ ഗുതാഗുവാ! സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
ഡിപ്ലോമാറ്റിക് ബാഗേജ് എന്ന ലേബലില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തയാറെടുക്കുന്നു. രാജ്യാന്തര തലത്തില്‍ ബന്ധമുള്ള ഇവര്‍ രാജ്യം വിടുന്നത് തടയുന്നതിന്റെ ഭാഗമായിക്കൂടിയാണ് കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. അതെ സമയം സ്വര്‍ണക്കടത്തു കേസില്‍ മറ്റൊരു സ്ത്രീയെ ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ കൊച്ചിയിലാണ് നടക്കുക. തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചത്.
സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നാണ് സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. സൗമ്യയ്ക്കും സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സന്ദീപ് നായര്‍ രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് പോയതെന്ന് സൗമ്യ പറയുന്നു. സന്ദീപ് ഒളിവിലാണെന്നാണ് സൂചന.
അതേസമയം സ്വപ്ന സുരേഷ് കേരളം ഇതുവരെ സാധ്യയില്ലെന്നാണ് നിഗമനം. സ്വപ്ന കൊച്ചിയിലോ തിരുവനന്തപുരത്തോ ഒളിവിലുണ്ടാകാമെന്നാണ് ഒരു നിഗമനം. അതേസമയം ചെന്നൈയിലെത്തിയെന്ന വിവരവും ലഭിക്കുന്നുണ്ട്. അവിടെ നിന്ന് നടത്തിയ രണ്ട് ഫോണ്‍ ഇടപാടുകളുടെ വിവരം കസ്റ്റംസിന് ലഭിച്ചതായാണ് സൂചന. സ്വപ്ന ഇതര സംസ്ഥാനങ്ങളിലേക്ക് കടന്നെങ്കില്‍ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടാനും ആലോചനയുണ്ട്. കസ്റ്റംസ് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പോലീസിന്റെ തീരുമാനം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ്.
സ്വപ്നയുടെ ഫ്ലാറ്റില്‍ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി.ഇതിനിടെ, അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്.ഒ സരിത് കുമാര്‍ സ്വന്തം ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങള്‍ നശിപ്പിച്ചതായി സൂചന. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്. ഇതിനിടെ സ്വപ്ന സുരേഷ് മുന്‍ കൂര് ജാമ്യത്തിനും നീക്കം നടത്തുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.ഇതിനായി ഇവരുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ഒരു തവണ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha