കോവിഡ് കാലം സ്വപ്നക്ക് കൊയ്ത്ത് കാലം; ലോക്ഡൗണ്‍ കാലത്ത് കടത്തിയത് 100 കോടി രൂപയുടെ സ്വര്‍ണം; ഇതൊന്നും അറിയാതെ അറിയാത്ത പാവം മുഖ്യമന്ത്രിയും വിശ്വസ്തനും; ജനം വിശ്വാസിക്കുമോ എന്തോ?

കോവിഡ് കാലത്ത് നോട്ടമായത് ചുരുക്കം ചിലര്‍ക്ക് മാത്രമാണ്. അതില്‍ മാസ്കും നിര്‍മാണക്കാരും സാനിട്ടെസര്‍ നിര്മാണക്കാരുമുണ്ടാകുമെന്ന് നമുക്ക് ഉറപ്പാണ്. എന്നാല്‍ കൊള്ളക്കാരുടെയും കൊയ്ത്തു കാലമായിരുന്നു ലോക്ഡൗണ്‍ കാലം. കോവിഡ് കാലത്ത് സ്വപന കടത്തിയത് 100 കോടി രൂപയുടെ സ്വര്‍ണം. ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തില്‍ ഇവര്‍ എത്തിച്ചത്. ഇതു സംബന്ധിച്ചുള്ള വിവരം കസ്റ്റംസിനു ലഭിച്ചു. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്.
വടക്കന്‍ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ച് കടത്തല്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനു രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ള സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.കടത്തല്‍ സംഘത്തിലെ ചെറിയ കണ്ണി മാത്രമാണ് സരിത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കടത്തല്‍ സുഗമമാക്കാനായി വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയ സംഘം പ്രവര്‍ത്തിച്ചിരുന്നു. ദുബായില്‍നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് അയയ്ക്കാന്‍ ആ രാജ്യത്തിന്റെയും കൈപ്പറ്റുന്ന കോണ്‍സുലേറ്റിന്റെയും അധികൃതരുടെ അനുമതി ആവശ്യമാണ്. ശക്തമായ ബന്ധങ്ങളുള്ള സംഘത്തിനല്ലാതെ, ചില വ്യക്തികള്‍ വിചാരിച്ചാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനാകില്ലെന്നും കസ്റ്റംസ് കരുതുന്നു. മറ്റു രാജ്യങ്ങളിലെ അന്വേഷണത്തിനു പരിമിതിയുള്ള കാര്യം കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം വിപുലീകരിക്കും.
വര്‍ഷങ്ങളുടെ സ്വര്‍ണക്കടത്ത് നടത്തിയിട്ടും മുഖ്യമന്ത്രിയുടെ വകുപ്പില്‍ യോഗ്യതകളൊന്നുമില്ലാതെ മാനേജര്‍ തസ്തകയില്‍ ജോലി ചെയ്തിട്ടും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന് മറയാക്കിട്ടും ഒന്നും സര്‍ക്കാര്‍ അറിഞ്ഞില്ല. അതോ കള്ളപണത്തിന്റെ ഓഹരിക്ക് മുന്നില്‍ കണ്ണടഞ്ഞതാണോ. ഇതൊക്കെ ജനം വിശ്വാസിക്കുമോ എന്നത് കണ്ടറിയണം. പലനാള്‍ കള്ളന് ഒരു നാള് പിടിയില്‍ അത്രയെയുള്ളു സ്വപ്നയുടെ കാര്യം. അങ്ങനെയെങ്കില്‍ വര്‍ഷങ്ങായി സ്വര്ണടത്തിലൂടെ എത്രകോടി രൂപ ഇവര്‍ ഉണ്ടാക്കിട്ടുണ്ടാകും, ഈ പണം എന്തു ചെയ്തു എന്നെല്ലാം സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളു.
https://www.facebook.com/Malayalivartha
























