ലാവ്ലിന് കേസില്‍ ആരോപണ വിധേയനായിരുന്നു ദിലീപ് രാഹുലന്; ദിലീപ് രാഹുലന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു; ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികരണവുമായി വീണ്ടും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ദിലീപ് രാഹുലന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി എം ടി രമേശ് പറഞ്ഞു. ലാവ്ലിന് കേസില്‍ ആരോപണ വിധേയനായിരുന്നു ദിലീപ് രാഹുലന്. നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കാരിയറാണ് ദിലീപ് രാഹുലനെന്ന് സംശയിക്കുന്നതായി എം. ടി രമേശ് പറയുകയുണ്ടായി. യു.എ.ഇ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ ദിലീപ് രാഹുലന് അതിഥിയായിരുന്നു. ഇദ്ദേഹത്തെ ക്ഷണിച്ചത് സ്വപനയാണെന്നും എം ടി രമേശ് ആരോപിക്കുകയും ചെയ്തു .
അതേ സമയം ഐടി സെക്രട്ടറി ശിവശങ്കറിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴെല്ലാം മുഖ്യമന്ത്രി സംരക്ഷിച്ചത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദിച്ചിരുന്നു . പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണം നടത്തുന്നതില്‍ യാതൊരു പ്രസക്തിയുമില്ലെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ സ്ഥാനം രാജിവെച്ച് സ്വതന്ത്ര അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
https://www.facebook.com/Malayalivartha
























