പൂന്തുറയില്‍ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പൂന്തുറയില്‍ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മേഖലയില്‍ 600 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 120 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. പൂന്തുറയില്‍ മത്സ്യ വ്യാപാരിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കന്യാകുമാരിയില്‍ പോയി മടങ്ങിയെത്തിയതിനു ശേഷമാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്.
ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ അയല്‍വാസികള്‍, ജോലി ചെയ്ത പ്രദേശത്തുള്ളവര്‍ തുടങ്ങിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ആര്യനാടും പ്രശ്നം ഗുരുതരമായി തുടരുകയാണ്. ഡോക്ടറും ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പടെ ആറുപേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്.
"
https://www.facebook.com/Malayalivartha