കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ ജാഗ്രത ; കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ ജാഗ്രത തുടരുന്നു. തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിക്കുകയുണ്ടായി . ലോക്ഡൗണിന് ശേഷം ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചതോടെ തലസ്ഥാനം സമൂഹവ്യാപന ഭീഷണി നേരിടുകയാണ് . കന്യാകുമാരി അടക്കമുള്ള തമിഴ്നാട് പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റും ചികിത്സതേടി വരുന്നു . ഇവരില്‍ നിന്നൊക്കെ സമ്ബര്‍ക്കം ഉണ്ടായി.
കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് 40 ആംബുലന്‍സ് എങ്കിലും തിരുവനന്തപുരം ജില്ലയില്‍ വേണം. ദുരനന്തനിവാരണ നിയമപ്രകാരം 20 സ്വകാര്യ ആംബുലന്‍സുകളാണ് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് പറയുകയുണ്ടായി . അതിനാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇദ്ദേഹം വ്യക്തമാക്കി . ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അവരുടെ ആംബുലന്‍സുകള്‍ വിട്ട് തന്നിട്ടുണ്ടെങ്കിലും അത് എന്നും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു .
https://www.facebook.com/Malayalivartha
























