Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

കുത്തിയത് ശിവരഞ്ജിത് പിടിച്ചു വച്ചത് നസീം; ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്

08 JULY 2020 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ ഡിഗ്രി പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ സെക്രട്ടറിയും പ്രസിഡൻറുമാരുമായ ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ ആഗസ്റ്റ് 17 ന് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

പ്രതികളുടെ ജാമ്യ ബോണ്ടുകൾ ജില്ലാ ജയിലിൽ നിന്നും സെൻട്രൽ ജയിലിൽ നിന്നും കോടതിയിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എഫ് ഐ ആർ സെക്ഷൻ ക്ലാർക്കിനോട് കോടതി ഉത്തരവിട്ടു. കേസ് അന്വേഷണ ഘട്ടത്തിൽ ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് കോടതി ജാമ്യമനുവദിച്ചപ്പോൾ ജാമ്യക്കാർ കോടതിയിൽ ഹാജരായി ജാമ്യ ബോണ്ട് ഒപ്പിട്ടിരുന്നു. ഈ ജാമ്യ ബോണ്ട് , റിലീസ് ലെറ്റർ സഹിതം ജയിൽ സൂപ്രണ്ടിന് കോടതി അയച്ചുകൊടുത്തു. ജാമ്യ ബോണ്ടിൽ പ്രതികളുടെ കൈയ്യൊപ്പ് വാങ്ങിയ ശേഷം മറ്റു കേസുകളിൽ പ്രതികൾക്കെതിരെ റിമാൻ്റ് വാറണ്ടില്ലാത്ത പക്ഷം പ്രതികളെ വിട്ടയക്കാനും പ്രതികളെ കൊണ്ട് ഒപ്പുവയ്പ്പിച്ച ജാമ്യ ബോണ്ടുകൾ തിര്യെ കോടതിയിൽ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. ഈ ജാമ്യ ബോണ്ടുകൾ തിര്യെ കോടതിയിലെത്തിയോയെന്ന് പരിശോധിക്കാനാണ് കോടതി ഉത്തരവ്. വധശ്രമ കേസ് വിചാരണക്കായി ജില്ലാ സെഷൻസ് കോടതിയിലേക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 (എ) പ്രകാരം കമ്മിറ്റ് ചെയ്യുന്ന നടപടിക്രമങ്ങളാണ് കമ്മിറ്റൽ കോടതിയായ മജിസ്ട്രേട്ട് കോടതിയിൽ നടന്നുവരുന്നത്. കൃത്യത്തിനുപയോഗിച്ച ആയുധമായ പേനാക്കത്തി , പരിക്കേറ്റവരുടെ വസ്ത്രങ്ങൾ എന്നിവയുടെ ഫോറൻസിക് റിപ്പോർട്ടുകൾ , മെഡിക്കൽ റെക്കോർഡുകൾ തുടങ്ങിയവ കൂടി ലഭ്യമാകുന്ന മുറക്ക് കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണയ്ക്കായി കമ്മിറ്റ് ചെയ്യും. 2020 ഫെബ്രുവരി 15 നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പരിശോധനയിൽ കുറ്റപത്രത്തിൽ പറയുന്ന രേഖകളുടെ അപര്യാപ്തത കാരണം കുറ്റപത്രം കൻ്റോൺമെൻ്റ് സി ഐ ക്ക് മടക്കി നൽകിയിരുന്നു. തുടർന്ന് കോടതി ആവശ്യപ്പെട്ട രേഖകൾ സഹിതംം കുറ്റപത്ര സമർപ്പിച്ചു. അതിനാൽ ഫെബ്രുവരി 24 നാണ് കുറ്റപത്രംകോടതി ഫയലിൽ സ്വീകരിച്ചത്.

പി എസ് സി കോൺസ്റ്റബിൾ പരീക്ഷയിൽ മൊബൈലും സ്മാർട്ട് വാച്ചുമുപയോഗിച്ച് കോപ്പിയടിച്ച് ഒന്നും ഇരുപത്തിയെട്ടും റാങ്കുകൾ കരസ്ഥമാക്കിയ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ കോളേജിലെ എസ് എഫ് ഐ യൂണിറ്റ് മുൻ പ്രസിഡൻ്റ് ശിവരഞ്ജിത്ത് , മുൻ സെക്രട്ടറി കല്ലാട്ടുമുക്ക് സ്വദേശി നസീം , എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമർ , കൊല്ലം കുളത്തുപ്പുഴ സ്വദേശി അദ്വൈത് , കിളിമാനൂർ സ്വദേശി ആദിൽ മുഹമ്മദ് , ആരോമൽ. എസ്.നായർ , കോളേജ് വിദ്യാർത്ഥികളും എസ് എഫ് ഐ പ്രവർത്തകരുമായ മുഹമ്മദ് ഇബ്രാഹിം , നേമം സ്വദേശി ഇജാബ് , ഹരീഷ് , മുഹമ്മദ് അസ്ലാം , രഞ്ജിത് , കല്ലിയൂർ സ്വദേശി അക്ഷയ് , നിഥിൻ , മുന്നാനക്കുഴി സ്വദേശി ബി എ അറബിക് രണ്ടാം വർഷ വിദ്യാർത്ഥി സഫ് വാൻ , ഹൈദർ ഷാനവാസ് , നന്ദ കിഷോർ , പി എസ് സി നടത്തിയ പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കോപ്പിയടിച്ച് രണ്ടാം റാങ്ക് ലഭിച്ച് പുറത്താക്കപ്പെട്ടയാളും കോപ്പിയടി കേസിൽ പ്രതിയുമായ പ്രണവ് , നസീം , അരുൺകുമാർ എന്നിവരാണ് വധശ്രമക്കേസിലെ ഒന്നു മുതൽ പത്താൻപത് വരെയുള്ള പ്രതികൾ.

2019 ജൂലൈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് തലസ്ഥാന നഗരത്തിൽ ഗവ: സെക്രട്ടറിയേറ്റിനും കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനും വിളിപ്പാടകലെ അക്രമ സംഭവം അരങ്ങേറിയത്. യൂണിവേഴ്സിറ്റി കോളേജിലെ ശിവരഞ്ജിത്തിൻ്റെയും നസീമിൻ്റെയും തേർവാഴ്ക്കും ഗുണ്ടായിസത്തിനും എതിരെ എസ് എഫ് ഐ പ്രവർത്തകർക്കിടയിലും വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കിടയിലും അമർഷവും പ്രതിഷേധവും രൂക്ഷമായി ഉയർന്നു വരികയായിരുന്നു. എതിർക്കുന്നവരെ കോളേജിനുള്ളിലെ യൂണിയൻ ഓഫീസിനുള്ളിലെ ഇടിമുറിയിലിട്ട് കൈകാര്യം ചെയ്ത് വായടപ്പിക്കലായിരുന്നു നസീമിൻ്റെയും ശിവരഞ്ജിത്തിൻ്റെയും കൂട്ടാളികളുടെയും രീതി. തലസ്ഥാന നഗര മധ്യത്തിലെ പാളയം യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ 19 എസ് എഫ് ഐക്കാർ സംഘടിച്ച് അഞ്ചു പ്രതികൾ തടഞ്ഞുവെച്ച് രണ്ടാം പ്രതി നസീം പിടിച്ചു വച്ച ശേഷം അപകടകരമായ കത്തി കൊണ്ട് ഒന്നാം പ്രതി ശിവരഞ്ജിത്ത് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിന് കുറച്ചു ദിവസം മുമ്പ് കോളേജ് കാൻറീനിൽ വച്ച് ആ നാട് സ്വദേശിയും ബി എ മലയാളം വിദ്യാർത്ഥിയുമായ ഉമൈർഖാൻ പാട്ടു പാടിയിരുന്നു. ഇതിനെ പ്രതികൾ ചോദ്യം ചെയ്തതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. സംഭവ ദിവസം കോളേജ് സ്റ്റേജിന് സമീപമുള്ള മരച്ചുവട്ടിൽ ഉമൈർ ഇരുന്നതിനെ പ്രതികൾ ചോദ്യം ചെയ്ത് മർദ്ദിച്ചു. മർദ്ദനത്തിൽ വിദ്യാർത്ഥികൾ കൂട്ടമായി പ്രതിഷേധിച്ചു. കോളേജിലെ നമ്പീമിൻ്റെയും കൂട്ടാളികളുടെയും അടിച്ചമർത്തലുകളും സ്വേച്ഛാധിപത്യവും സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ വിദ്യാർത്ഥികളോട് നസീമും ഗിവരഞ്ജിതും തല്ലിത്തീർക്കാമെന്ന് പറഞ്ഞ് യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഉമൈറിനെ മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞ അഖിലിനെ പ്രതികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മറ്റു വിദ്യാർത്ഥികളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു.

" നീയൊക്കെ ഇവിടെക്കിടന്ന് വിളഞ്ഞാൽ നിന്നൊയൊക്കെ കുത്തി കൊല്ലുമെടാ '' എന്ന് ആക്രോശിച്ച് ഒന്നാം പ്രതി ശിവരഞ്ജിത്ത് കത്തി കൊണ്ട് അഖിലിൻ്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരുവരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പോലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്.

14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ , ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെൻറ് പോലീസ് സ്റ്റേഷനിൽ കീഴsങ്ങിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായ സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 (മാരകായുധങ്ങളുപയോഗിച്ച് ലഹളയുണ്ടാക്കൽ ) , 149 ( ന്യായ വിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 294 ( ബി ) ( അശ്ലീല പദപ്രയോഗം) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ ) , 341 ( അന്യായ തടസ്സം ചെയ്യൽ ) , 506 (ii) ( വധഭീഷണി മുഴക്കൽ ) , 324 ( മാരകായുധമുപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ ) , 326 ( മാരകായുധമുപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ ) , 307 ( വധ ശ്രമം ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 minutes ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (2 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (3 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (3 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (3 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (3 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (10 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (11 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (11 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (12 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (12 hours ago)

Malayali Vartha Recommends