സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ ബിനാമിയായ സന്ദീപ് നായര്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സന്ദീപിന്‍റെ അമ്മ

സ്വര്‍ണക്കടത്ത് കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്‍റെ ബിനാമിയായ സന്ദീപ് നായര്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സന്ദീപിന്‍റെ അമ്മ. മകന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ലന്ന് 'അമ്മ വ്യക്തമാക്കി. താന്‍ വളരെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നതെന്നും, സ്വപ്‌നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അറിയില്ലെന്നും സന്ദീപിന്‍റെ അമ്മ വ്യക്തമാക്കി.
എന്നാൽ സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ പറയുന്നതെല്ലാം മറിച്ചാണ്. സന്ദീപിന് ബിജെപിയോടാണ് കടുത്ത ചായ്‍വെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളിൽ കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന സൂചനകളുമുണ്ട്.
സന്ദീപിന് ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിക്കുമ്പോൾ, അവൻ പാർട്ടിയിലുണ്ട് എന്നാണ് അമ്മ ഉഷ പറയുന്നത്. ഏത് പാർട്ടി എന്ന് ചോദിക്കുമ്പോൾ സിപിഎം എന്ന് അവർ പറയുന്നു.സന്ദീപ് നായർക്ക് കടുത്ത ബിജെപി ചായ്‍വുണ്ടായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലുള്ളത്. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ കവർ ഫോട്ടോ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാർബൺ ഡോക്ടർ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
എന്നാൽ താഴേയ്ക്ക് 2015-ലും മറ്റുമുള്ള പോസ്റ്റുകളിൽ കടുത്ത ബിജെപി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബിജെപി കൗൺസിലറുടെ ഡ്രൈവറായും ജോലി ചെയ്തു.
2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബിജെപി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. 2016-ൽ അതായത് നാല് വർഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്‍റുകളിൽ എന്നും താൻ ബിജെപിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.
തിരുവനന്തപുരം നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് സന്ദീപ് നായര്‍. ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. സാമ്ബത്തികനേട്ടം ഇയാളുണ്ടാക്കിയത് വളരെ പെട്ടെന്നാണ്. അടുത്തിടെയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനില്‍ ഒരു ആഢംബര കാര്‍ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ തന്‍റെ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. 2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha
























