പിണറായി വിജയന് മാഫിയാ ഡോണെന്ന് കെ.എം ഷാജി; ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ എല്ലാം തെളിയും; പിണറായിയെ വീണ്ടും വലിച്ചുകീറി മുസ്ലിംലീഗ് എം.എല്‍.എ

മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ മാഫിയാ ഡോണാണെന്ന് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം.ഷാജി. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എവിടെ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കൃത്യമായി അറിയാം. അവരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും അതിനാലാണ് ഇത്രയേറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ സാധിക്കാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും എല്ലാ തെളിവുകളും ഇല്ലാതാക്കിയ ശേഷമേ അന്വേഷണസംഘത്തിന് സ്വപ്നയെ പിടികൂടാന്‍ സാധിക്കൂവെന്നും ഷാജി പറഞ്ഞു.
എം ശിവശങ്കരര്‍, ജോണ്‍ബ്രിട്ടാസ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ രവീന്ദ്രന്, എ.സമ്പത്ത് എന്നിവരുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിച്ചാല്‍ കള്ളക്കടത്ത് സംഘം ആരാണെന്ന് വ്യക്തമാകും. ലോകകേരള സഭയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചത് കള്ളക്കടത്ത് സംഘമാണ്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് പ്രതികരിക്കാത്തത് ദുരൂഹമാണെന്നും കെ.എം.ഷാജി പറഞ്ഞു.
ആയുധം കടത്തി ശീലമുള്ള മുഖ്യമന്ത്രി ഭരിക്കുന്ന സസ്ഥാനത്ത് സ്വര്‍ണക്കടത്ത് ഒട്ടും അതിശയോക്തിയുള്ള കാര്യമല്ല. സ്വപ്ന പദ്ധതികള്‍ എന്ന് മുഖ്യമന്ത്രി പറയുന്നത് ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. പാര്‍ട്ടി നേതൃത്വത്തില്‍ വന്നത് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് മാഫിയയുമായി ബന്ധമുണ്ട്. നോര്‍ത്ത് ഇന്ത്യയിലെ കള്ളക്കടത്ത് മാഫിയ തലവന്മാരെ പോലെയാണ് മുഖ്യമന്ത്രി. കൊലപാതകവും കള്ളക്കടത്തുമുള്ള മാഫിയ സംഘമാണ് കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രി കള്ളക്കടത്ത് കേസിലേക്ക് ഇഴഞ്ഞ് വന്നതാണ് ആരും വലിച്ച് ഇഴച്ചതല്ല. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിണറായി വിജയന്റെ ഭരണത്തില്‍ ഇതിനേക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























