സന്ദീപ് നായര്‍ സരിത്തിനൊപ്പം മുമ്ബും സ്വര്‍ണം കടത്തി; 2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു; സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായരുടെ ഭാര്യയുടെ നിര്‍ണായക മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ നിർണായകമായി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി. സന്ദീപ് നായര്‍ സരിത്തിനൊപ്പം മുമ്ബും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്നും എന്നാല്‍ ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗമ്യ പറഞ്ഞു.
2014ല്‍ തിരുവനന്തപുരത്ത് സ്വര്‍ണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു. എയര്‍ കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്ത് രേഖകള്‍ പിടികൂടി. സന്ദീപ്-സ്വപ്ന സ്വര്‍ണക്കടത്ത് സംഘത്തിന് വര്‍ഷങ്ങളുടെ പഴക്കമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപ് നായരടെ അമ്മ വ്യക്തമാക്കി. കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ബിനാമിയായ സന്ദീപ് നായര്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞു. മകന് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താന്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതില്‍ കൂടുതല്‍ അറിയില്ലെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി.
തിരുവനന്തപുരം നെടുമങ്ങാട്ടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ് നായര്‍. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്.
https://www.facebook.com/Malayalivartha
























