ലഹരിയിൽ പൊഴിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; അശ്രദ്ധമായി അമിതവേഗത്തിൽ എത്തിയ വാഹനം നടുറോഡിൽ യുവാവിന്റെ ജീവനെടുത്തു

അശ്രദ്ധമായി അമിതവേഗത്തിൽ എത്തിയ വാഹനം നടുറോഡിൽ യുവാവിന്റെ ജീവനെടുത്തു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ടൗണിലാണ് സ്കൂട്ടർ യാത്രികനായ യുവാവ് തിങ്കളാഴ്ച്ച മരിച്ചത്. തിക്കോയി പുതനപ്രകുന്നേൽ ബേബിയുടെ മകൻ എബിൻ ജോസെഫാണ് മരിച്ചത്. അപകടത്തിന് കാരണമായ വാഹനം ഇത്തരത്തിൽ ഓടിച്ചതിന് ഈരാറ്റുപേട്ട വെയ്യപ്പറമ്പിൽ നെസാർ നൗഷാദിനെ ഈരാറ്റുപേട്ട പൊലിവ് അറസ്റ് ചെയ്തു.
ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി കാഞ്ഞിരപ്പളി നാട്ടുകാർ ആരോപിച്ചു. മഞ്ഞപ്പള്ളിലിൽ വർക്ക് ഷോപ് ജീവനക്കാരനായ എബിൻ വീട്ടിലേക്ക് മടങ്ങുംവഴി രാത്രി 9.45 ഓടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പ് ഭാഗത്ത് വച്ച് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ എസ്യുവി കാര് എബിന്റെ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ കാര് രണ്ടായി പിളർന്നു.അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ എബിൻ തൽക്ഷണത്തെ മരിക്കുകയായിരുന്നു.ഈരാറ്റുപേട്ട ടൗണിൽ തുടർച്ചയായ നിയമലംഘനങ്ങൾ പതിവാണെന്ന് കച്ചവടക്കാരും നാട്ടുകാരും ആരോപിക്കുന്നു.രതികാലങ്ങളിൽ ലഹരി മാഫിയക്കാർ ചേസിംഗ് നടത്തുന്നത് പതിവാണെന്ന് ഓട്ടോക്കാർ ആരോപിച്ചു.ഉന്നത ബന്ധങ്ങൾ ഉള്ള ഇവർക്കെതിരെ പോലീസ് കണ്ണടക്കാറാണ് പതിവ്. നിയമലംഘകരെ പിടിക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവജന രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























