ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്; കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ? ആഞ്ഞടിച്ച് ഹരീഷ് പേരടി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി നടന് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുന്നത്. ആരുടേയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയന് എന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കളിക്കുമ്ബോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
'' ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്. സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങള്‍ തലയിലേറ്റിയാണ് ശീലം.. ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വര്‍ഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്... കളിക്കുമ്ബോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ?..."ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്... നിങ്ങളുടെ കളരിയല്ലീത്".. ഇത് വേറെ കളരിയാണ്.. വയറ് നിറഞ്ഞവര്‍ക്ക് ഏമ്ബക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി...'' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha
























